അത്ര ചെറുതല്ല, വായുടെ ആരോഗ്യം പ്രായമായവർക്ക് പ്രത്യേക സേവനവുമായി ഹമദ് ദന്തവിഭാഗം
text_fieldsദോഹ: വായയുമായി ബന്ധപ്പെട്ട ആരോഗ്യം ഏറെ പ്രധാനമാണെങ്കിലും മിക്കവരും ഇക്കാര്യത്തിൽ ബോധവാന്മാരല്ല. പലരും തിരിച്ചറിഞ്ഞതിനേക്കാൾ ഏറെ വലുതാണ് വായ് ആരോഗ്യത്തിെൻറ പ്രാധാന്യമെന്നാണ് ആഗോളതലത്തിൽ തന്നെ വിദഗ്ധർ പറയുന്നത്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം, ക്ഷേമം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വായുടെ ആരോഗ്യം. പ്രായമാകുേമ്പാൾ പ്രത്യേകിച്ചും വായുടെ ആരോഗ്യകാര്യത്തിൽ ഏെറ ശ്രദ്ധവേണം. പ്രായമായവർക്ക് മിക്കവർക്കും തങ്ങളുെട വായുെട ആരോഗ്യവും പരിചരണവും സ്വന്തമായി നിർവഹിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത്തരക്കാർക്കായി ഹമദ് ഡെൻറൽ സർവിസസ് ആൻഡ് ജെറിയാട്രിക് ആൻഡ് ലോങ് ടേം കെയർ വകുപ്പിെൻറ നേതൃത്വത്തിൽ പ്രത്യേക സേവനം തന്നെ നൽകുന്നുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഈ വിഭാഗത്തിൽ പ്രായമായവർക്ക് വായ് ആരോഗ്യസംരക്ഷണ കാര്യത്തിൽ മെച്ചപ്പെട്ട ചികിത്സയാണ് നൽകിക്കൊണ്ടിരിക്കുന്നത്. വീട്ടിലേക്കും പരിചരണം എത്തിക്കുന്ന സേവനത്തിന് കഴിഞ്ഞ വർഷം തുടക്കംകുറിച്ചു. ഓർമക്കുറവ്, അൽഷൈമേഴ്സ് പോലുള്ള പ്രശ്നങ്ങളുള്ള പ്രായമായവർക്ക് വായ് സംരക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വായയുടെ ആരോഗ്യകാര്യത്തിൽ പൊതുജനങ്ങൾക്ക് കൂടുതൽ ബോധവത്കരണം ആവശ്യമാണ്. വായുമായി ബന്ധപ്പെട്ട ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ചാൽ അവ കൂടുതൽ പ്രയാസത്തിേലക്ക് നീങ്ങും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കാണ് അത് ഇടയാക്കുക. പ്രായമായവരിൽ അത് കൂടുതൽ പ്രയാസങ്ങൾക്ക് ഇടവരുത്തുമെന്ന് എച്ച്.എം.സി അധികൃതർ പറയുന്നു.
വായുടെയും പല്ലിെൻറയും ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന സന്ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം ഈയടുത്ത് ദേശീയ വായ്, ദന്ത ആരോഗ്യ കാമ്പയിൻ നടത്തിയിരുന്നു.'എെൻറ പുഞ്ചിരിയാണ്, എെൻറ ആരോഗ്യം' എന്ന തലക്കെട്ടിൽ ഒൺലൈൻ വഴിയാണ് കാമ്പയിൻ നടത്തിയത്. സമൂഹത്തിൽ വായ്, ദന്ത ആരോഗ്യത്തിെൻറ പ്രാധാന്യം ഉയർത്തിക്കൊണ്ടുവരുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിട്ടത്. കുട്ടികളിലും യുവതലമുറകളിലും പ്രായമായവരിലും ദന്തപരിചരണത്തിെൻറ പ്രാധാന്യം സംബന്ധിച്ചും ഭക്ഷണ, പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് കുറക്കുന്നതുമായി ബന്ധപ്പെട്ടും ബോധവത്കരണം ഊർജിതമാക്കുന്നതിെൻറ ഭാഗമായി ഡിസംബർ 16 മുതൽ ഡിസംബർ 31 വരെ നടത്തിയ കാമ്പയിൻ ഏറെ വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.