നോവൽ പ്രകാശനവും സാംസ്കാരിക സദസ്സും
text_fieldsദോഹ: തലമുറകളെ മാനവികമായ ഔന്നിത്യത്തിലേക്ക് നവീകരിക്കുന്നതിൽ എഴുത്തുകാർക്കും പുസ്തകങ്ങൾക്കും വലിയ പങ്കുണ്ടെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അഭിപ്രായപ്പെട്ടു. യുവ എഴുത്തുകാരിയും ഖത്തർ പ്രവാസിയുമായ ഷമിന ഹിഷാമിന്റെ പ്രഥമ നോവൽ ‘ഊദ്’ന്റെ ഖത്തറിലെ പ്രകാശനവും സാംസ്കാരിക സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം തുമാമ ഐ.ഐ.സി.സി കാഞ്ചാണി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഡോ. കെ.സി. സാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും എ.കെ. ഉസ്മാനും ചേർന്ന് നിർവഹിച്ചു.
ഡി.സി നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടികയിൽ അവസാന മൂന്നിൽ ഇടംനേടിയ ‘ഊദ്’ന്റെ പ്രസാധകർ ഡി.സി ബുക്സ് തന്നെയാണ്. ഫോറം എക്സിക്യൂട്ടിവ് സമിതിയംഗം ഷംന ആസ്മി പുസ്തകം പരിചയപ്പെടുത്തി. ചർച്ചയിൽ തൻസീം കുറ്റ്യാടി മോഡറേറ്ററായി.
അൻവർ ഹുസൈൻ, എഫ്.സി.സി ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി, പ്രതിഭ രതീഷ്, ആർ.ജെ. രതീഷ്, ചിത്ര ശിവൻ, അക്ബർ അലി അറക്കൽ, ബിജു പി. മംഗലം, സുബൈർ വെള്ളിയോട് എന്നിവർ ആശംസകളർപ്പിച്ചു. ഷമിന ഹിഷാം സദസ്സുമായി സംവദിച്ചു. ഓതേഴ്സ് ഫോറം എക്സിക്യൂട്ടിവ് അംഗം അഷ്റഫ് മടിയാരി നന്ദി പറഞ്ഞു.അബ്ദുൽ മജീദ് ടി., ഹുസ്സൈൻ വാണിമേൽ, അൻസാർ അരിമ്പ്ര, ഹിഷാം ഹംസ, ഷാഫി പിസി പാലം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.