Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇനി ബൂസ്​റ്റർ ഡോസ്​

ഇനി ബൂസ്​റ്റർ ഡോസ്​

text_fields
bookmark_border
ഇനി ബൂസ്​റ്റർ ഡോസ്​
cancel
camera_alt

ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കുന്ന ഡോ. അബ്​ദുല്ല ജുമാ അൽ കുബൈസി           ചി​ത്രം കടപ്പാട്​ -ദി പെനിൻസുല

ദോഹ: കോവിഡ്​ വാക്​സി​െൻറ ബൂസ്​റ്റർ ഡോസുകൾ ഖത്തറിൽ നൽകിത്തുടങ്ങി. ആരോഗ്യ മ​ന്ത്രാലയത്തി​െൻറ നി​ർദേശാനുസരണം ബുധനാഴ്​ച മുതലാണ്​ ഹൈ റിസ്​ക്​ വിഭാഗങ്ങളിലുള്ളവർക്ക്​ പ്രതിരോധ മരുന്നുകളുടെ മൂന്നാം ഡോസ്​ കുത്തിവെച്ച്​ ആരംഭിച്ചത്​. ഖത്തർ സർവകലാശാലാ മുൻ പ്രസിഡൻറ്​ ഡോ. അബ്​ദുല്ല ജുമാ അൽ കുബൈസി ബൂസ്​റ്റർ ഡോസ്​ സ്വീകരിച്ച ആദ്യ വ്യക്​തിയായി. ബുധനാഴ്​ച രാവിലെ മദീന ഖലീഫ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നായിരുന്നു അദ്ദേഹം മൂന്നാം ഡോസ്​ കുത്തിവെപ്പെടുത്തത്​. ഹൈ റിസ്​ക്​ വിഭാഗങ്ങളിൽ രണ്ടാം ഡോസ്​ സ്വീകരിച്ച്​ എട്ടുമാസം പൂർത്തിയായവർക്കാണ്​ ഇപ്പോൾ ബൂസ്​റ്റർ ഡോസ്​ നൽകുന്നത്​. 65 വയസ്സ്​ കഴിഞ്ഞവർ, മാറാരോഗങ്ങൾ കാരണം ​രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ്​ മുൻഗണന. ഫൈസർ, മൊഡേണ വാക്​സിൻ സ്വീകരിച്ചവർ രണ്ടാം ഡോസെടുത്ത്​ എട്ടു മുതൽ 12 മാസത്തിനുള്ളിൽ ബൂസ്​റ്റർ ഡോസ്​ എടുക്കണമെന്നാണ്​ നിർദേശം. മൂന്നാം ഡോസിന്​ ശേഷം പ്രയാസങ്ങളൊന്നും തോന്നിയില്ല. പാർശ്വ ഫലങ്ങളുമില്ല. ആരോഗ്യകരമായൊരു അനുഭവമാണുള്ളത്​ -കുത്തിവെപ്പിനു ശേഷം ഡോ. അബ്​ദുല്ല ജുമാ അൽ കുബൈസി പറഞ്ഞു. കോവിഡ്​ വാക്​സി​െൻറ ആദ്യ ഡോസ്​ ഒന്നാം ദിനത്തിൽതന്നെ സ്വീകരിച്ച വ്യക്തികൂടിയാണ്​ ഇദ്ദേഹം. ഡിസംബർ 23നായിരുന്നു അത്​.

ഡെൽറ്റ ഉൾപ്പെടെ കോവിഡി​െൻറ തീവ്ര വകഭേദങ്ങളെ ബൂസ്​റ്റർ ഡോസിലൂടെ ചെറുക്കാനാവുമെന്നും ആദ്യ രണ്ട്​ ഡോസുകളെക്കാൾ ബൂസ്​റ്റർ ഡോസിലൂടെ പ്രതിരോധ ശേഷി ഉയരുമെന്നുമാണ്​ ആരോഗ്യ വിദഗ്​ധരുടെ നിരീക്ഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Booster dose
News Summary - Now for the booster dose
Next Story