ഖത്തർ പെട്രോളിയം ഇനി ഖത്തർ എനർജി
text_fieldsദോഹ: രാജ്യത്തിെൻറ അഭിമാനമായ ഖത്തര്‍ പെട്രോളിയം പേരും ലോഗോയും മാറ്റി പുതിയരൂപത്തിലേക്ക്. ഇന്ധനം ഉൽപാദിപ്പിച്ചും വിതരണംചെയ്തും ലോകത്തിന് ഉൗർജം പകരുന്ന വ്യവസായസാമ്രാജ്യം ഇനി 'ഖത്തർ എനർജി' എന്ന പേരിലാവും അറിയപ്പെടുക. ഖത്തര്‍ ഊര്‍ജവകുപ്പ് മന്ത്രി സഅദ് ബിന്‍ ശരീദ അല്‍ കഅബിയാണ് തിങ്കളാഴ്ച രാവിലെ വാർത്തസമ്മേളനത്തിലൂടെ പേരും ലോഗോയും മാറ്റി പുതിയ രൂപത്തിലേക്കുള്ള അവതരണം പ്രഖ്യാപിച്ചത്. ഒപ്പം, കമ്പനിയുടെ പരസ്യവാചകത്തിലും മാറ്റമുണ്ട്. 'നിങ്ങളുടെ ഊർജപരിവർത്തന പങ്കാളി' എന്നതാണ് കമ്പനിയുടെ പുതിയ മുദ്രാവാക്യം. ഇതോടെ കമ്പനിയുടെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെയെല്ലാം പേരും ഖത്തർ എനർജി എന്നായി. പുതിയ കാലത്തിനൊപ്പം മാറുന്നതിെൻറ ഭാഗമായാണ് ലോഗോയിലെയും പേരിലെയും മാറ്റമെന്ന് ഊർജമന്ത്രി സഅദ് ബിൻ ശരീദ അൽ കഅബി പറഞ്ഞു. അന്തരീക്ഷ മലിനീകരണം ഒഴിവാക്കിയും കാർബൺ ബഹിർഗമനും കുറച്ചും പരിസ്ഥിതിസൗഹൃദ ഊർജ സംവിധാനങ്ങളിലേക്കുള്ള മാറ്റങ്ങളുടെ ചുവടുവെപ്പുകൂടിയാണ് പുതിയ ബ്രാൻഡിങ്. പുതിയ പേരും ലോഗോയും സമൂഹമാധ്യമങ്ങളിലും മറ്റുമായി പൊതുജനങ്ങൾ സ്വാഗതം ചെയ്തു.
സർക്കാറിെൻറ ഉടമസ്ഥതയിലുള്ള ഖത്തർ എനർജിയുടെ കീഴിലാണ് രാജ്യത്തെ എണ്ണ-പ്രകൃതിവാതക ഉൽപാദനമെല്ലാം. എണ്ണ പര്യവേക്ഷണവും ഉൽപാദനവും സംസ്കരണവും സംഭരണവും വിതരണവുമെല്ലാം നിയന്ത്രിക്കുന്നത് ഖത്തർ പെട്രോളിയത്തിന് കീഴിലാണ്. ലോകത്തിലെതന്നെ ഏറ്റവും ശക്തമായ സാമ്പത്തിക അടിത്തറയുള്ള ഇന്ധന ഉൽപാദന കമ്പനികൂടിയാണ് പുതിയ പേരും ലോഗോയുമായി കൂടുതൽ ശക്തമാവുന്നത്. ഖത്തര്‍ വിഷന്‍ 2030െൻറ ഭാഗമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും മുന്‍ഗണനകളിലും കാര്യമായ മാറ്റം വരുത്തുന്നതായാണ് സൂചന. എണ്ണ ഉൽപാദനത്തേക്കാള് പ്രകൃതിവാതക ഉല്പാദനത്തിലേക്കാവും ഭാവിയിലെ ശ്രദ്ധ. എൽ.എൻ.ജി ഉൽപാദനത്തില് ലോകത്തുതന്നെ ഒന്നാംനിരയിൽ കൂടിയാണ് രാജ്യം. 2016 മുതൽ രാജ്യത്തെ എണ്ണവില നിശ്ചയിക്കാനുള്ള അവകാശവും ഖത്തർ പെട്രോളിയത്തിനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.