ഇനി പ്രമേഹമറിയാം; ഒറ്റ ശ്വാസത്തിലൂടെ
text_fieldsദോഹ: മനുഷ്യശരീരത്തിലെ ഗ്ലൂക്കോസിെൻറ അളവ് തിട്ടപ്പെടുത്തുന്നതിന് രക്തം കുത്തിയെടുത്തുള്ള പരിശോധനകൾ സമീപഭാവിയിൽ തന്നെ പഴങ്കഥയാകാൻ സാധ്യത. ഒറ്റ ശ്വാസത്തിലൂെട പ്രമേഹം കണ്ടെത്താനും ശരീരത്തിലെ ഗ്ലൂക്കോസിെൻറ തോത് രേഖപ്പെടുത്താനും കഴിയുന്ന നിർണായക കണ്ടുപിടുത്തം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഖത്തർ ഫൗണ്ടേഷനിലെ വിർജീനിയ കോമൺവെൽത്ത് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ദി ആർട്സിലെ (വി.സി.യു ആർട്സ്-ഖത്തർ) ഫിസിക്സ്, ലിബറൽ ആർട്സ് ആൻഡ് സയൻസ് േപ്രാഗ്രാം പ്രഫസറായ ഡോ. ഖാലിദ് സഈദാണ് കണ്ടുപിടുത്തത്തിന് പിന്നിൽ. നാനോ ടെക്നോളജിയുടെ പിൻബലത്തോടെയാണ് ഡോ. സഈദ് അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ക്രമരഹിതമായ ഗ്ലൂക്കോസ് അളവ് നിരീക്ഷിക്കുന്നതിനുള്ള ബയോമാർക്കറായ അസിറ്റോണിെൻറ സാന്നിധ്യം കണ്ടെത്തുന്നതിന് െബ്രത്ലൈസർ പോലെയുള്ള ഉപകരണമാണ് പ്രഫ. സഈദ് കണ്ടെത്തിയിരിക്കുന്നത്.
ശരീരത്തിലെ ഗ്ലൂക്കോസിെൻറ അളവ് കണ്ടെത്തുന്നതിന് പ്രത്യേകിച്ചും നിരന്തരം ഗ്ലൂക്കോസ് അളവ് പരിശോധിക്കേണ്ട പ്രമേഹ രോഗികൾക്ക് ഈ കണ്ടുപിടുത്തം വലിയ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒരു വ്യക്തിയുടെ ശ്വാസത്തിൽ ആൽക്കഹോളിെൻറ അംശം കണ്ടെത്തുന്നതിന് െബ്രത്ലൈസർ ഉപയോഗിക്കുന്ന അതേ ആശയം തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് കണ്ടെത്തുന്നതിന് നോൺ ഇൻവേസിസ് മാർഗങ്ങൾ തേടുന്നവർക്ക് വലിയ സഹായമാകുന്നതാണ് ഇതെന്നും ഡോ. ഖാലിദ് സഈദ് പറഞ്ഞു.20 വർഷത്തിലേറെയായി നാനോ ടെക്നോളജിയിൽ ഗവേഷകനായ ഡോ. സഈദ് അർബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വളരെ നേരത്തെ കണ്ടെത്തുന്നതിന് ശ്വാസത്തിൽ ബയോമാർക്കർ നിരീക്ഷിക്കുന്നതിന് നാനോ പാർട്ടിക്ൾ അപ്ലിക്കേഷനിലാണ് ശ്രദ്ധയൂന്നിയിരുന്നത്.
ആറുമാസം നീണ്ടുനിന്ന പരീക്ഷണത്തിൽ ഖത്തർ അക്കാദമി ദോഹയിലെ രണ്ട് ഹൈസ്കൂൾ വിദ്യാർഥികളാണ് ഡോ. സഈദിെൻറ സഹായികളായുണ്ടായിരുന്നത്. ഖത്തർ ഫൗണ്ടേഷെൻറ ഖത്തർ നാഷനൽ റിസർച് ഫണ്ടാണ് ഗവേഷണത്തിനായി ഗ്രാൻറ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.