നഴ്സിങ് മേഖലയിലെ ഗവേഷണം: എച്ച് എം സി പ്രത്യേക പദ്ധതി തുടങ്ങി
text_fieldsദോഹ: നഴ്സിങ് മേഖലയിലെ ഗവേഷണവും നൂതനാശയങ്ങൾ പങ്കുവെക്കുന്നതിനുമായി ഹമദ ് മെഡിക്കൽ കോർപറേഷന് കീഴിൽ നഴ്സിംഗ് ഇൻഫർമാറ്റിക്സ് റിസർച്ച് കമ്മ്യൂണിറ്റിക്ക് തുടക്കമായി. എച്ച് എം സി നഴ്സിംഗ് ഇൻഫർമാറ്റിക്സ് ഡി പ്പാർട്ട്മെൻറാണ് നഴ്സുമാരുടെ ശാക്തീകരണം ലക്ഷ്യമാക്കി പദ്ധതിക്ക് ര ൂപം നൽകിയ ിരിക്കുന്നത്.
ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ കോളേജ് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഖത്തർ ക മ്പ്യൂട്ടിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാർണേജ് മെലൻ യൂനിവേഴ്സിറ്റി ഖത്തർ എന്നിവയുടെ സഹകരണത്തോ ടെയാണിത്. എച്ച് എം സി നഴ്സിംഗ് ഇൻഫർമാറ്റിക്സ് ഡിപ്പാർട്ട്മെൻറ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. വസ് മിയ ദെൽഹിം ആണ് ചുമതല വഹിക്കുന്നത്.
ഹെൽത്ത് ഇൻഫർമാറ്റിക്സ് റിസർച്ച് രംഗത്തെ വിവരകൈമാറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി യുള്ള കമ്മ്യൂണിറ്റി ഈ മേഖലയിലെ പ്രധാന നാഴികക്കല്ലാണെന്നും എച്ച് എം സിക്ക് കീഴിലുള്ള നഴ്സുമാരുടെ ക്ഷമത വർധിപ്പിക്കുന്നതിനും ഭാവി ഗവേഷണങ്ങളിൽ കൂടുതൽ മുഴുകുന്നതിനും ഇത് പ്രാപ്തമാക്കുമെന്നും ഡോ. വസ്മിയ ദൽഹിം പറഞ്ഞു. എച്ച് എം സിയുടെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് ഗവേഷണം.
ഇതി ലേക്ക് സംഭാവന നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. നഴ്സിംഗ് ഇൻഫർമാറ്റിക്സ് റിസർച്ച് കമ്മ്യൂണിറ്റിയുടെ ഭാഗമായി നടന്ന ശിൽപശാലാ പരമ്പരകളിൽ ഹമദിന് കീഴിലുള്ള ആശുപത്രികളിലെ നഴ്സിംഗ് മേധാവികളും പരിചയസമ്പന്നരുമടക്കം 500ലധികം നഴ്സുമാർ പങ്കെ ടുത്തു. ക്യൂബൻ ആശുപത്രി, വക്റ ആശുപത്രി, അൽഖോർ ആശുപത്രി എന്നിവിടങ്ങളിലാണ് ശിൽപശാലകൾ സംഘടിപ്പിക്കപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.