മുതിർന്നവർക്ക് പൊണ്ണത്തടി: കുട്ടികളിലെ ടൈപ് 2 പ്രമേഹം കൂടുന്നു
text_fieldsദോഹ: 2008ന് മുമ്പ് രാജ്യത്തെ കുട്ടികളിൽ ടൈപ് 2 പ്രമേഹം തീരെ ഇല്ലായിരുന്നു. എന്നാൽ, മറ്റു രാജ്യങ്ങളിലേത് പോലെ ഖത്തറിലെയും കുട്ടികളിൽ പ്രമേഹ രോഗം കൂടിവരുകയാണെന്ന് കണക്കുകൾ പറയുന്നു. ഒരു ദശകത്തിനിടെ കുട്ടികളിലും കൗമാ രക്കാരിലും ടൈപ് 2 പ്രമേഹരോഗം കൂടി വരുകയാണെണ് ആരോഗ്യരംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നു. കുട്ടികളിൽ ടൈപ് 1, ടൈപ് 2 പ്രമേഹം കുട്ടിക്കാലത്തുതന്നെ അപകടകരമായ ഹൃേദ്രാഗങ്ങളിലേക്ക് നയിക്കാനിടയുണ്ട്. നേരത്തേ, മുതിർന്നവരിൽ മാത്രമാണ് ടൈപ് 2 പ്രമേഹം കണ്ടുവന്നിരുന്നത്. നിലവിലെ സാഹചര്യത്തിൽ കുട്ടികളിലും പ്രായപൂർത്തിയോടടുക്കുന്നവരിലും ഈ രോഗം കൂടിവരുകയാണ്. 2008ന് മുമ്പ് ഖത്തറിൽ ടൈപ് 2 പ്രമേഹം കുട്ടികളിൽ കണ്ടെത്തിയിരുന്നില്ല. ലോകത്ത് ഒരു ലക്ഷം കുട്ടികളിൽ 2.7 ശതമാനം പേരിലും ടൈപ് 2 പ്രമേഹം കണ്ടുവരുന്നുണ്ട്. ഈ കണക്ക് െവച്ച് നോക്കുേമ്പാൾ ഖത്തറിൽ ഇത് കുറവാണ്. അമേരിക്കയിൽ ഒരു ലക്ഷം കുട്ടികളിൽ 9 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, ഖത്തറിൽ മുതിർന്നവരിൽ 40 ശതമാനം പേർക്കും പൊണ്ണത്തടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കുട്ടികളിൽ അഞ്ചിലൊന്ന് പേർക്കും പൊണ്ണത്തടിയുണ്ട്. ഇതേ അളവിൽതന്നെയാണ് കുട്ടികളിലെ അമിതഭാരവും. അമിതഭാരവും പൊണ്ണത്തടിയും പ്രമേഹം പോലെയുള്ള മെറ്റാബോളിക് രോഗങ്ങളിലേക്ക് വഴിമാറും. 36 ശതമാനം സ്ത്രീകളിലും പൊണ്ണത്തടിയുണ്ട്. 25 ശതമാനം സ്ത്രീകളിൽ അമിതഭാരവും കണ്ടുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.