മലയാളി ദമ്പതികളുടെ മക്കളുടെ ഖബറടക്കം ഖത്തറിൽ നടക്കും
text_fieldsദോഹ: ഖത്തറിലെ മലയാളി ദമ്പതികളുടെ കഴിഞ്ഞ ദിവസം മരിച്ച മക്കളുടെ ഖബറടക്കം ഖത്തറ ിൽ നടക്കും. കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിെൻറയും നാദാപുരം കുമ്മങ്ക ോട് സ്വദേശി വാണിയൂർ ഷമീമയുടേയും മക്കളായ റഹാൻ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം ) എന്നിവരാണ് വെള്ളിയാഴ്ച ഹമദ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെയോട െ ഛർദിയും ശ്വാസതടസ്സവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എ ത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. ബിൻമഹ്മൂദിലാണ് കുടുംബം താമസിക്കുന്നത്. ഇവരുടെ അടുത്തുള്ള മറ്റൊരു ഫ്ലാറ്റിൽ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് തളിച്ചിരുന്നു. ഇതിൽ നിന്നുള്ള വിഷവാതകം എയർകണ്ടീഷൻ വഴിയോ മറ്റോ ഇവരുടെ മുറിക്കുള്ളിൽ എത്തിയോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
ഷമീമയുടെ പിതാവ് വാണിയൂര്‍ മമ്മൂട്ടി, മാതാവ് ആയിഷ, ഹാരിസിെൻറ മാതാവ് നസീമ, പെങ്ങളുടെ ഭര്‍ത്താവ് ആരിഫ് എന്നിവര്‍ നാട്ടിൽനിന്ന് ദോഹയിൽ എത്തിയിട്ടുണ്ട്.
നടപടികൾ പൂര്‍ത്തിയായി കുട്ടികളുടെ മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം വിട്ടുകിട്ടുന്നത് സംബന്ധിച്ച ചില നടപടികൾ കൂടി പൂര്‍ത്തിയാകാനുണ്ട്. ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമാണ്.
കുഞ്ഞുങ്ങളുടെ മരണം ഖത്തറിലെ മലയാളികളുടെ മുഴുവൻ സങ്കടമായി മാറി. കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ഉറ്റവരും സുഹൃത്തുക്കളും പാടുപെടുകയാണ്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഹമദ് ആശുപത്രിയിലും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. വർഷങ്ങളായി കുടുംബം ദോഹയിൽ താമസിക്കുന്നുണ്ട്. ഹാരിസ് അബൂനഖ്ലയിലെ ഹമദ് പബ്ലിക് ഹെൽത്ത് സെൻററിലും ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെൻററിലും നഴ്സായി ജോലി ചെയ്യുകയാണ്. കുടുംബം വ്യാഴാഴ്ച രാത്രി റസ്റ്റാറൻറിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു.
സംശയത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അധികൃതർ എത്തി പ്രാഥമിക നടപടിയുടെ ഭാഗമായി റസ്റ്റാറൻറ് പൂട്ടിയിരുന്നു. എന്നാൽ, അേന്വഷണം പൂർത്തിയാകുന്നതുവരെ തങ്ങളെ കുറ്റെപ്പടുത്തരുതെന്നും തങ്ങളുെട ഭക്ഷണം സുരക്ഷിതമാണെന്നും റസ്റ്റാറൻറ് അധികൃതർ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വിശദീകരിച്ചിട്ടുണ്ട്. മരണവിവരം അറിഞ്ഞയുടൻ സത്യാവസ്ഥ മനസ്സിലാക്കാതെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പ്രചാരണങ്ങളാണ് നടന്നത്. ഭക്ഷ്യവിഷബാധ എന്ന രൂപത്തിലാണ് പലരും പ്രചാരണം നടത്തിയത്. ചില മാധ്യമങ്ങളുടെ ഓൺലൈനിലും ഇത്തരത്തിൽ വന്നിരുന്നു. സത്യാവസ്ഥ പുറത്തുവരുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സമാനമായ നിരവധി സംഭവങ്ങളിൽ നേരത്തേതന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.