ഒ.ഐ.സി.സി ഇൻകാസ് മെഡിക്കൽ ക്യാമ്പ്
text_fieldsദോഹ: ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി ഏഷ്യൻ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലോക കേരളസഭ അംഗവും ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. 300ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന, നേത്രപരിശോധന, ദന്തപരിശോധന തുടങ്ങിയവയും സൗജന്യമായി ഉൾപ്പെടുത്തിയിരുന്നു.
ജില്ല പ്രസിഡന്റ് പി.സി. നൗഫൽ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാഫർ കമ്പാല സ്വാഗതവും ഇർഫാൻ പകര നന്ദിയും പറഞ്ഞു. ചടങ്ങിന് സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അൻവർ സാദത്ത്, ഏഷ്യൻ മെഡിക്കൽ സെന്റർ മാനേജർ റിനു, ട്രഷറർ ജോർജ് അഗസ്റ്റിൻ, സലീം ഇടശ്ശേരി, യൂത്ത് വിങ് പ്രസിഡന്റ് നദീം മനാർ, ഐ.വൈ.സി ഇന്റർനാഷനൽ ജി.എസ്.ഒ മാഷിക് മുസ്തഫ തുടങ്ങിയവർ ആശംസ അറിയിച്ചു.
സെൻട്രൽ കമ്മിറ്റിയുടെയും വിവിധ ജില്ല കമ്മിറ്റിയുടെയും സാന്നിധ്യമുണ്ടായിരുന്നു. ചാന്ദിഷ് ചന്ദ്രൻ, വസീം പൊന്നാനി, ഷഫീർ നരണിപ്പുഴ, ഷാഫി നരണിപ്പുഴ, രജീഷ് ബാബു, പ്രജേഷ് പ്രേമൻ, അനീസ് കെ.ടി വളപുരം, സൈദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.