ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ പ്രവാസി സമൂഹം
text_fieldsദോഹ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി - ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അനുശോചന സമ്മേളനം നടത്തി. വെള്ളിയാഴ്ച രാത്രി ഏഴിന് തുമാമയിലെ ഒലിവ് ഇൻറർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന സമ്മേളനത്തിൽ ഖത്തറിലെ പ്രവാസസമൂഹത്തിലെ നാനതുറയിൽപെട്ട നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഓഡിറ്റോറിയം തിങ്ങിനിറഞ്ഞ അനുശോചന സമ്മേളനത്തിൽ ഒ.ഐ.സി.സി - ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത് അധ്യക്ഷത വഹിച്ചു.
ആദരണീയനായ ജനനായകന്റെ ആകസ്മിക വിയോഗത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തി. കേരളത്തിനും കോൺഗ്രസിനും നഷ്ടമായത് പകരംവെക്കാനില്ലാത്ത കാരുണ്യവും സ്നേഹവും മാത്രം കൈമുതലായ ഒരു നേതാവിനെയാണെന്നും തികഞ്ഞ മനുഷ്യസ്നേഹിയായ ഉമ്മൻ ചാണ്ടിയുടെ കരുത്ത് ജനങ്ങളിലുള്ള വിശ്വാസവും സ്നേഹവും കരുതലുമാണെന്നും അനുസ്മരണ പ്രസംഗത്തിൽ നിയാസ് പറഞ്ഞു.
പ്രവാസ സമൂഹത്തിലെ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് നിരവധി നേതാക്കളും ഭാരവാഹികളും സംസാരിച്ചു.
സലീം നാലകത്ത് (കെ.എം.സി.സി), ഇ.എം. സുധീർ, (സംസ്കൃതി, പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ), കിമി അലക്സാണ്ടർ (കെ.ബി.എഫ്), ജൈനസ് ജോർജ് അറക്കൽ (ഫ്രണ്ട്സ് ഓഫ് തൃശൂർ), മഹ്റൂഫ് (ഇന്ത്യൻ ഇസ്ലാഹി സെന്റർ), അനിൽ (കെ.സി.എ), നൗഷാദ് (ആഗോള വാർത്ത), ഷാജി (വൺ ഇന്ത്യ അസോസിയേഷൻ), സിദ്ദീഖ് സി.ടി (ചാലിയാർ, ദോഹ), വിനോദ് (കുവാഖ്), ഫൈസൽ മൂസ (കൊയിലാണ്ടിക്കൂട്ടം), സാദിഖ് ചെന്നാടൻ (കൾചറൽ ഫോറം), കരീം തോവഡിയൻ (പി.സി.എഫ്), തോമസ് (തൃശൂർ ജില്ല സൗഹൃദവേദി), ജിജി ജോൺ(ഫോട്ട) എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അൻവർ സാദത്ത്, ഷംസുദ്ദീൻ ഇസ്മയിൽ, ബിജു മുഹമ്മദ്, മുജീബ്, സിഹാസ് ബാബു, ജോബി, സലീം ഇടശ്ശേരി, യൂത്ത് വിങ് പ്രസിഡൻറ് നദീം മനാർ, ജനറൽ സെക്രട്ടറി റവിൻ കുര്യൻ, ട്രഷറർ പ്രശോഭ് നമ്പ്യാർ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ ജോൺ ഗിൽബർട്ട്, നാസർ വടക്കേക്കാട്, നാസർ കറുകപ്പാടം, ജില്ല പ്രസിഡന്റുമാരായ ബാബു കേച്ചേരി, ഷഹീൻ മജീദ്, ഹാഷിം അപ്സര, ടിജു, ഹരികുമാർ, ശ്രീരാജ്, വിപിൻ മേപ്പയൂർ, ആൽബർട്ട് തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി സോണി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.