ജൈവകൃഷി പഠനങ്ങളുമായി ഒലീവ് സ്കൂൾ
text_fieldsഒലീവ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന ജൈവകാർഷിക രീതികളെ കുറിച്ചുള്ള ക്ലാസിൽനിന്ന്
ദോഹ: ഒലീവ് ഇൻറർനാഷനൽ സ്കൂളും ഖത്തറിലെ പ്രമുഖ ജൈവ കാർഷിക ഫാമായ 'അഗ്രി ഖത്തറും' സംയുക്തമായി വിദ്യാർഥികൾക്കായി കാർഷിക പഠന പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും കാർഷിക രീതികൾ പഠിപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായാണ് പരിപാടി നടത്തിയത്. പ്രിൻസിപ്പൽ ജേക്കബ് മാത്യൂ സ്വാഗതം പറഞ്ഞു. അഗ്രി ഖത്തർ പ്രതിനിധികളായ മുഹമ്മദ് നിംറാൻ, അസ്ലം ഷേർ ഖാൻ എന്നിവർ ജൈവ കൃഷിരീതികളെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.
സ്കൂൾ ഇകോ ക്ലബ് അംഗങ്ങളായ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.