രക്തദാന ക്യാമ്പുമായി അലീവിയ മെഡിക്കൽ സെൻറർ
text_fieldsദോഹ: അലീവിയ മെഡിക്കൽ സെൻറർ ആൻഡ് വെൽകെയർ ഫാർമസീസിെൻറ സേവനവിഭാഗമായ 'ആൾവെൽ.ലൈവി'െൻറ നേതൃത്വത്തിൽ ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിന് രക്തദാന ക്യാമ്പ് നടത്തുമെന്ന് എം.ഡിയും ചെയർമാനുമായ കെ.പി. അഷ്റഫ് അറിയിച്ചു. കോവിഡ് സാഹചര്യത്തിലും മാനുഷികപരമായ പ്രവർത്തനങ്ങൾ മുടങ്ങരുത്. വിവിധ മേഖലകളിലെ നിയന്ത്രണങ്ങളിൽ ഖത്തർ സർക്കാർ ഇളവുനൽകിയത് ഇത്തരം ക്യാമ്പുകൾ നടത്താൻ കൂടുതൽ സഹായകരമായതായും അദ്ദേഹം പറഞ്ഞു.
ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് അലീവിയ മെഡിക്കൽ സെൻററിൽ രാവിലെ ഏഴു മുതലാണ് ക്യാമ്പ് നടത്തുന്നത്. ഇതിനകം 200 പേർ രക്തദാനത്തിന് സന്നദ്ധരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 4412999 എന്ന നമ്പറിൽ വിളിക്കുകയോ 55212999 നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ ചെയ്യാം. ഖത്തറിലെ പ്രധാന ഫാർമസി ശൃംഖലയാണ് വെൽകെയർ ഫാർമസീസ്. സാമൂഹികസേവനത്തിെൻറ ഭാഗമായി നിരവധി സൗജന്യ മെഡിക്കൽ ക്യാമ്പുകളും മരുന്ന് വിതരണവും നടത്തുന്നുണ്ട്.
അർഹരായ നൂറുകണക്കിനാളുകൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കുന്നുണ്ട്.കോവിഡ് കാലത്ത് സമൂഹത്തിന് കൂടുതൽ അത്യാവശ്യമായ മേഖലയാണ് ആരോഗ്യരംഗം. ഈ സാഹചര്യത്തിൽ രക്തദാനത്തിന് പ്രാധാന്യം കൂടുകയാണെന്ന് ഫാർമസി ഓപറേഷൻസ് മാനേജർ മുഹമ്മദ് ഫാറൂഖ് പറഞ്ഞു. എല്ലാ കോവിഡ് പ്രതിരോധനടപടികളും പാലിച്ചായിരിക്കും ക്യാമ്പ് നടക്കുകയെന്ന് അലീവിയ മെഡിക്കൽ സെൻറർ സി.ഒ.ഒ ഉദയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.