ഒളിമ്പിക്സ് മെഡൽ ജേതാക്കൾ അമീറിനെ സന്ദർശിച്ചു; ബർഷിമിന് അൽ വജ്ബ പുരസ്കാരം
text_fieldsദോഹ: ലോകത്തിനു മുന്നിൽ രാജ്യത്തിെൻറ അഭിമാനമായി മാറിയ ഒളിമ്പിക്സ് മെഡൽേജതാക്കൾക്ക് അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുടെ സ്വീകരണം.
വ്യാഴാഴ്ച രാവിലെ അമിരി ദിവാനിലായിരുന്നു ഹൈജംപിൽ സ്വർണം നേടിയ മുഅതസ് ബർഷിം, വെയ്റ്റ് ലിഫ്റ്റിങ്ങിൽ പൊന്നണിഞ്ഞ ഫാരിസ് ഇബ്രാഹിം, ബീച്ച് വോളിയിൽ വെങ്കലം നേടിയ അഹ്മദ് തിജാൻ, ഷെരിഫ് യൂനുസ് എന്നിവരെയും പരിശീലകരെയും അമീർ കൂടിക്കാഴ്ചക്കു ക്ഷണിച്ചത്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും ഖത്തറിന് സ്വർണം സമ്മാനിച്ചും, ലോകചാമ്പ്യൻഷിപ്പിൽ മെഡലണിഞ്ഞും രാജ്യത്തിെൻറ യശസ്സുയർത്തിയ ബർഷിമിന് പരമോന്നത ബഹുമതിയായ അൽ വജ്ബ പുരസ്കാരം അമീർ സമ്മാനിച്ചു. ഖത്തർ കായികരംഗത്തിന് സമ്മാനിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരംകൂടിയായാണ് ബർഷിമിന് അൽ വജ്ബ പുരസ്കാരം സമ്മാനിച്ചത്.
കൂടിക്കാഴ്ചയിൽ മെഡൽ ജേതാക്കളെയും ടീം അംഗങ്ങൾ, പരിശീലകർ, ഒളിമ്പിക് കമ്മിറ്റി ഭാരവാഹികൾ എന്നിവരെയും അമീർ അഭിനന്ദിച്ചു. രാജ്യത്തിന് ഏറ്റവും വലിയ അഭിമാനമുഹൂർത്തമായിരുന്നു ഒളിമ്പിക്സിലെ പ്രകടനത്തിലൂടെ സമ്മാനിച്ചതെന്നും പറഞ്ഞു. ഒളിമ്പിക്സ് ടീമിന് അമീർ നൽകിയ പിന്തുണക്കും കരുതലിനും ചാമ്പ്യന്മാർ നന്ദി പറഞ്ഞു.
ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും രാജ്യാന്തര വേദികളിൽ ഖത്തറിെൻറ പതാക ഇനിയുമേറെ ഉയരത്തിൽ പറക്കാനും ഈ പിന്തുണയും കരുതലും വഴിയൊരുക്കുമെന്നും അവർ പറഞ്ഞു. ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനിയും കൂടിക്കാഴ്ചയിൽ സന്നിഹിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.