Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒ​ളി​മ്പി​ക് സു​ര​ക്ഷ...

ഒ​ളി​മ്പി​ക് സു​ര​ക്ഷ വി​ല​യി​രു​ത്തി -ആ​ഭ്യ​ന്ത​ര മ​ന്ത്രി

text_fields
bookmark_border
olimpic security
cancel
camera_alt

ഒ​ളി​മ്പി​ക്സ് ന​ഗ​ര​ിയി​ലെ ഖ​ത്ത​റി​ന്റെ സു​ര​ക്ഷ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രി

ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി വി​ല​യി​രു​ത്തു​ന്നു.

ദോ​ഹ: ഒ​ളി​മ്പി​ക്സ് ന​ഗ​രി​യി​ൽ സു​ര​ക്ഷ ദൗ​ത്യ​ത്തി​ലേ​ർ​പ്പെ​ടു​ന്ന ഖ​ത്ത​റി​ന്റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗ​മാ​യ ‘ല​ഖ്വി​യ’​യു​ടെ സേ​വ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ല​ഖ്‍വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി. പാ​രി​സി​ലെ ഒ​ളി​മ്പി​ക് വേ​ദി​യി​ലാ​യി​രു​ന്നു മു​തി​ർ​ന്ന ല​ഖ്‍വി​യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഒ​ളി​മ്പി​ക്സ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള ദൗ​ത്യ​ങ്ങ​ളും, സേ​വ​ന​ങ്ങ​ളും ഓ​പ​റേ​ഷ​നും ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​ക്കു മു​മ്പാ​കെ വി​ശ​ദീ​ക​രി​ച്ചു.

ഫ്രാ​ൻ​സി​ന്റെ വി​വി​ധ സേ​ന വി​ഭാ​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്നാ​ണ് ല​ഖ്വി​യ​യും ഒ​ളി​മ്പി​ക്സ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​ളി​മ്പി​ക്സി​ന് കൊ​ടി​യേ​റു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​മ്പു​ത​ന്നെ ര​ണ്ടാ​യി​ര​ത്തോ​ളം പേ​രു​ടെ സം​ഘം പാ​രി​സി​ലെ​ത്തി​യി​രു​ന്നു. സ്റ്റേ​ഡി​യം, വി​മാ​ന​ത്താ​വ​ളം, യാ​ത്രാ മാ​ർ​ഗ​ങ്ങ​ൾ, കാ​ണി​ക​ളു​ടെ മേ​ഖ​ല​ക​ൾ, വി.​ഐ.​പി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ സു​ര​ക്ഷ ദൗ​ത്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ സ​ജീ​വ​മാ​ണ്. സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഫ്ര​ഞ്ച് സാ​യു​ധ​സേ​ന വി​ഭാ​ഗ​മാ​യ നാ​ഷ​ന​ൽ ജെ​ൻ​ഡ​ർ​മി​യ​ർ ക​മാ​ൻ​ഡ​ർ ല​ഫ്. ജ​ന​റ​ൽ ക്രി​സ്റ്റ്യ​ൻ റോ​ഡ്രി​ഗ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsGulf news malayalamOlympic security
News Summary - Olympic security is valued - Interior Minister
Next Story