ഞങ്ങൾ റെഡി... 2032 ഒളിമ്പിക്സ് നടത്താനും
text_fieldsദോഹ: 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തർ മറ്റൊരു വിശ്വമഹാമേളക്ക് കൂടി സന്നദ്ധത അറിയിച്ചിരിക്കുന്നു. 2032ലെ ഒളിമ്പിക്സെന്ന വിശ്വ കായിക ചാമ്പ്യൻഷിപ്പിെൻറ ആതിഥേയത്വത്തിന് താൽപര്യം പ്രകടിപ്പിച്ചാണ് ഖത്തർ രംഗത്തെത്തിയിരിക്കുന്നത്. ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി തന്നെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.2022 ലോകകപ്പിന് ശേഷം ഖത്തറിൽ ഇനിയെന്ത് എന്ന് കണ്ണും നട്ടിരിക്കുന്നവർക്കുള്ള ഉത്തരമായിരിക്കും 2032ലെ ഒളിമ്പിക്സ്. ഒളിമ്പിക്സ് ആതിഥേയത്വം ഖത്തറിന് ലഭിക്കുകയാണെങ്കിൽ മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ഒളിമ്പിക്സും ഖത്തറിലേക്കായിരിക്കും. 200ൽ അധികം രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകളാണ് ഒളിമ്പിക്സിൽ പങ്കെടുക്കാനായി നാല് വർഷം കൂടുമ്പോൾ എത്തുക.
ഇതിനകംതന്നെ മിഡിലീസ്റ്റിെൻറ കായിക തലസ്ഥാനമായി മാറിയ ഖത്തറിലേക്ക് ഒളിമ്പിക്സ് കൂടി എത്തുന്നതോടെ കായികമുന്നേറ്റത്തിൽ ഖത്തർ അറബ് ലോകത്തിെൻറ നെറുകയിലെത്തും. 2006ലെ ഏഷ്യൻ ഗെയിംസ് മുതൽ ആരംഭിച്ച ഖത്തറിെൻറ അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകളോടൊപ്പമുള്ള പ്രയാണം 2019ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പും ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യൻഷിപ്പും വരെ നിലവിൽ എത്തിയിരിക്കുകയാണ്. ഇതിനിടയിൽ 2015ലെ ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് എന്ന നാഴികക്കല്ലും ഖത്തർ പിന്നിട്ടു. ഖത്തർ ആതിഥേയത്വം വഹിച്ച ഓരോ ചാമ്പ്യൻഷിപ്പും അവസാനിച്ചത് ലോകശ്രദ്ധ പിടിച്ചുപറ്റിയാണ്. 2022ലെ ലോകകപ്പിലേക്കാണ് ഇനി ഖത്തറും ലോകവും ഉറ്റുനോക്കുന്നത്. ലോകകപ്പിന് ശേഷം 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പിനും ഖത്തർ ബിഡ് സമർപ്പിക്കാനുള്ള നീക്കത്തിലാണ്.
2006ലെ ഏഷ്യൻ കപ്പിൽനിന്ന് 2020ലെത്തുമ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിലും ഖത്തർ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. ദോഹയുടെ മുക്കുമൂലകളെ ബന്ധിപ്പിക്കുന്ന ദോഹ മെേട്രാ ഇതിൽ ഏറെ പ്രധാനപ്പെട്ട പദ്ധതിയായി മാറിക്കഴിഞ്ഞു. ലോകത്തെ വിസ്മയിപ്പിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടും സംവിധാനങ്ങളോടുമുള്ള ലുസൈൽ നഗരവും ജനങ്ങളെ സ്വാഗതം ചെയ്ത് തുടങ്ങിയിരിക്കുന്നു. 2022ലെ ലോകകപ്പിനുള്ള ഖത്തറിെൻറ തയാറെടുപ്പകളെ പ്രശംസിക്കാത്ത ലോക നേതാക്കളും സംഘടനകളും അന്താരാഷ്്ട്ര കായികതാരങ്ങളുമില്ല. ഖത്തർ സന്ദർശിക്കുന്ന ഓരോ വ്യക്തിക്കും ഇതു നേർക്കുനേർ അനുഭവപ്പെടും.
ഈ സാഹചര്യത്തിൽ വിശ്വ മഹാമേളക്ക് കൂടി ഖത്തറിന് ആതിഥേയത്വം ലഭിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. ഏതൊരു മഹാ നഗരത്തെയും കടത്തിവെട്ടും വിധത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്നത്. മിഡിലീസ്റ്റ് ഇതിന് മുമ്പ് ഒരു ഒളിമ്പിക്സിന് ആതിഥ്യം വഹിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഖത്തർ ഔദ്യോഗികമായി അന്താരാഷ്്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുമായി ചർച്ച ആരംഭിച്ചിരിക്കുകയാണെന്ന് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനിയെ ഉദ്ധരിച്ച് ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചു. ഖത്തറിെൻറ വികസനത്തിൽ കായികമേഖലയുടെ പങ്ക് ഒരിക്കലും വിസ്മരിക്കാനാകില്ല. നിരവധി വർഷങ്ങളായി കായികമേഖലയാണ് ഖത്തറിെൻറ വികസനത്തിെൻറ നട്ടെല്ലെന്ന് ശൈഖ് ജൂആൻ ആൽഥാനി കൂട്ടിച്ചേർത്തു. നേരത്തേ, 2016ലെയും 2020ലെയും ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഖത്തർ ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.