ഉഭയകക്ഷി ബന്ധം അവലോകനം ചെയ്ത് ഒമാനും ഖത്തറും
text_fieldsദോഹ: മസ്കറ്റ് സന്ദർശിക്കുന്ന ഖത്തർ വിദേശകാര്യ സഹ മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ അസീസ് അൽ ഖുലൈഫിയും ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി, ഒമാനിലെ ഖത്തർ സ്ഥാനപതി ശൈഖ് ജാസിം ബിൻ അബ്ദുൽറഹ്മാൻ അൽ താനി, മന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ബിൻ ഹാഷെൽ അൽ മുസൽഹി, ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഒമാനും ഖത്തറും തമ്മിൽ രാഷ്ട്രീയ കൂടിയാലോചന സെഷനും നടന്നു. സംയുക്ത താൽപ്പര്യമുള്ള നിരവധി കാര്യങ്ങളും അവ വികസിപ്പിക്കുന്നതിനുള്ള വഴികളും ഇരുവിഭാഗവും ചർച്ച ചെയ്തു. സെഷനിൽ ഒമാന്‍റെ ഭാഗത്ത്നിന്ന് ശൈഖ് ഖലീഫ ബിൻ അലി അൽ ഹർത്തിയും ഖത്തർ പക്ഷത്തെ ഡോ. മുഹമ്മദ് അബ്ദുൽ അസീസ് അൽ ഖുലൈഫിയും നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.