ഒമാനെ വീഴ്ത്തി; തുനീഷ്യ സെമിയിൽ
text_fieldsദോഹ: ആവേശപ്പോരാട്ടത്തിനൊടുവിൽ ഒമാൻ വെല്ലുവിളി 2-1ന് മറികടന്ന് തുനീഷ്യ പ്രഥമ ഫിഫ അറബ് കപ്പിെൻറ സെമിയിൽ കടന്നു.
എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളിയുടെ 16ാം മിനിറ്റിൽ ഒന്നാന്തരമൊരു ഹെഡ്ഡർ ഗോളിലൂടെ സ്റ്റാർ സ്ൈട്രക്കർ സൈഫുദ്ദിൻ ജാസിരിയാണ് തുനീഷ്യയെ മുന്നിലെത്തിച്ചത്. വിങ്ങിൽനിന്നും അമിൻബെൻ ഹാമിദ അളന്നുമുറിച്ചു നൽകിയ ലോങ് ക്രോസിന് ഒന്നരയാൾ പൊക്കത്തിൽ ചാടി തലവെച്ച ജാസിരി പന്ത് മനോഹരമായി വലയിലാക്കി. ഇതോടെ ടൂർണമെൻറിൽ താരത്തിെൻറ ഗോളുകളുടെ എണ്ണം നാലായി.
ഗോളിെൻറ ക്ഷീണത്തിലും പ്രതീക്ഷ കൈവിടാതെ ഒമാൻ ചെറുത്തുനിന്നു. തുനീഷ്യ വീണ്ടും ആക്രമണം നയിച്ചെങ്കിലും വലകുലുക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിലാണ് സമനില പിറക്കുന്നത്. 66ാം മിനിറ്റിൽ വിങ്ങിലൂടെ ഒന്നാന്തരമൊരു മുന്നേറ്റം ഫൗൾ ചെയ്ത് വീഴ്ത്തിയതിന് പെനാൽറ്റി നിഷേധിച്ച തീരുമാനത്തിന് അടുത്ത മിനിറ്റിൽ ഉശിരൻഗോളിലൂടെ മറുപടി നൽകി. അർഷാസ് അൽ അലവി തൊടുത്തുവിട്ട ലോങ് റേഞ്ച് ഷോട്ടാണ് വലകുലുക്കിയത്.
എന്നാൽ ഒമാെൻറ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. 69ാം മിനിറ്റിൽ യൂസുഫ് മക്നി മറ്റൊരു ഹെഡ്ഡർ ഗോളിലൂടെ തുനീഷ്യയുടെ വിജയ ഗോൾ കുറിച്ച് ടീമിന് സെമിയിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.