നിലനിർത്താം, വെച്ചുപിടിപ്പിക്കാം പച്ചപ്പ്
text_fieldsദോഹ: ലോക ഭൗമദിനം ഖത്തർ ആചരിച്ചു. ഏപ്രിൽ 22നാണ് ലോകം ഭൗമദിനമായി ആഘോഷിക്കുന്നത്. ഭൂമിയുടെ പച്ചപ്പ് നിലനിർത്തി എല്ലാ തലത്തിലും സുരക്ഷയൊരുക്കി സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് ഈ ദിനം ആചരിക്കുന്നത്.
പരിസ്ഥിതിക്കും പ്രകൃതിക്കും വേണ്ടി വൻ നടപടികളാണ് ഖത്തർ സ്വീകരിക്കുന്നത്. ഹരിതപ്രദേശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും പുതിയവ വെച്ചുപിടിപ്പിക്കുന്ന കാര്യത്തിലും സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തൊട്ടാകെ പത്തുലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ പദ്ധതി പുരോഗമിക്കുകയാണ്.
ഖത്തരി മരങ്ങൾ അമൂല്യമെന്ന സന്ദേശമുയർത്തി അവയുടെ സംരക്ഷണത്തിന് ദേശീയ പദ്ധതി തന്നെയുണ്ട്. രാജ്യത്തിെൻറ പൈതൃകമരമായ ഗാഫ് മരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ ചെടികൾ സംരക്ഷിക്കുന്നതിനും കൂടുതല്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നതിനും ജനങ്ങള്‍ക്ക് പ്രോത്സാഹനവും പ്രേരണയും നല്‍കുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വര്‍ഷത്തില്‍ 15 സെൻറി മീറ്ററില്‍ താഴെ മഴ രേഖപ്പെടുത്തുന്ന തരിശ് ഭൂമിയിലാണ് ഗാഫ് കാണപ്പെടുന്നത്.
എന്നാല്‍ ആഴത്തിലുള്ള ജലാശയത്തിെൻറ സാന്നിധ്യമറിയിക്കുന്ന മരമാണ് ഗാഫ്. രാജ്യത്തിെൻറ വടക്കേ വന പ്രദേശത്ത് ഗാഫ് വളരുന്നുണ്ട്. മരുഭൂമിയിലെ കടന്നുകയറ്റവും മണ്ണൊലിപ്പും കുറക്കാന്‍ ഗാഫിെൻറ വളര്‍ച്ചയിലൂടെ സാധിക്കും. ഇതിെൻറ വിത്തുകള്‍ മൃഗങ്ങള്‍ക്ക് ഭക്ഷണമായും വിറക് വീട് നിര്‍മാണത്തിനും ഉപയോഗിക്കാം. പാചകവാതകത്തിനും കല്‍ക്കരി നിര്‍മാണത്തിനും ഗാഫ് പ്രയോജനപ്പെടുത്തുന്നുണ്ട്. അല്‍ ശമാലില്‍ ഗാഫ് തൈകള്‍ നട്ടു വളര്‍ത്തുന്നുണ്ട്.അല്ശമാലില് റൗദത് അല്ഗഫാത് മകീനില് അല്ഗാഫ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും മന്ത്രാലയം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്തെ ഗാഫ് മരങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്.
പച്ചപ്പ് നശിപ്പിച്ചാൽ ജയിലും 20,000 റിയാല്‍ പിഴയും
ദോഹ: രാജ്യത്തെ ഹരിതപ്രദേശങ്ങൾ നശിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികളാണ് പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്നത്. 1995ലെ 32ാം നിയമം അനുസരിച്ചാണ് ഹരിതപ്രകൃതി നശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നത്.മരങ്ങളും ചെടികളും പ്രകൃത്യാ വളര്‍ന്നതോ ആരെങ്കിലും നട്ടുപിടിപ്പിച്ചതോ ആയതും മറ്റു ജീവജാലങ്ങള്‍ ജീവിക്കുന്നതുമായ സ്ഥലമാണ് ഹരിതപ്രദേശമെന്നാണ് നിയമത്തിൽ പറയുന്നത്. ഈ പ്രദേശത്തിെൻറ ഉടമസ്ഥാവകാശം രാജ്യത്തില്‍ നിക്ഷിപ്തമായതും ഇവിടെ നിന്നുള്ള ലാഭമോ നേട്ടമോ ആര്‍ക്കും അവകാശപ്പെട്ടതല്ലെന്നും നിയമം പറയുന്നു. ഹരിതപ്രദേശങ്ങളെ അനാവശ്യമായി കൈകാര്യം ചെയ്യാൻ പാടില്ല. ഭക്ഷണം പാകം ചെയ്യാനല്ലാതെ ഇവിടങ്ങളില്‍ തീ കത്തിക്കുകയോ ചൂടാക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
കാര്‍ഷിക വിളകളോ പുല്ലോ മറ്റോ കത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട വഴിയിലൂടെയല്ലാതെ വാഹനങ്ങളോ വന്‍ യന്ത്രങ്ങളോ കൊണ്ടുപോകുന്നതും അനുവദനീയമല്ല.1995ലെ 32ാം നിയമപ്രകാരം ഹരിതപ്രദേശങ്ങള്‍ നശിപ്പിക്കുകയും നിയമം ലംഘിക്കുകയും ചെയ്യുന്നവര്‍ക്ക് മൂന്നു മാസം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്നതും രണ്ടായിരം മുതല്‍ ഇരുപതിനായിരം റിയാല്‍ വരെ ലംഘനത്തിെൻറ ഗൗരവത്തിനനുസരിച്ച് പിഴ ഈടാക്കാവുന്നതുമാണ്. ശിക്ഷയായി ജയിലും പിഴയും ഒന്നിച്ചോ അല്ലെങ്കില്‍ അവയിലേതെങ്കിലുമൊന്നോ വിധിക്കാവുന്നതാണ്. പ്രകൃതി നശിപ്പിച്ച വാഹനമോ യന്ത്രങ്ങളോ ഉപകരണങ്ങളോ കണ്ടുകെട്ടാനും കോടതിക്ക് നിർദേശിക്കാവുന്നതാണ്. നിയമലംഘനം നടത്തിയ പ്രദേശത്തിന് അനുസരിച്ച് നഷ്ടപരിഹാരവും ഈടാക്കും. ഹരിതപ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ വന്യജീവി സംരക്ഷണ വിഭാഗം ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മുനിസിപ്പാലിറ്റിയുടെ കണ്ട്രോള് റൂമിലെ 184 എന്ന ഹോട്ട്ലൈനിലേക്ക് വിവരം അറിയിക്കണം.
യാത്രക്കാർ വളരും; കൂടെ മരങ്ങളും
ദോഹ: ഭൗമദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ബോധവത്കരണം നടത്തുന്നതിനായി ഖത്തർ റെയിലിെൻറ ഗ്രീൻ മെേട്രാ പദ്ധതി തുടങ്ങി.
പദ്ധതിയുടെ ഭാഗമായി ദോഹ മെേട്രായിലെ ഓരോ അഞ്ച് മില്യൺ ഉപഭോക്താക്കളുടെ എണ്ണത്തിനും ഒരു മരം നട്ടുവളർത്തും. 2030 ലോക ഭൗമദിനം വരെ ഈ സംരംഭം തുടരും. പരിസ്ഥിതി സുസ്ഥിരത, മരം നട്ടുവളർത്തുക, ഭൂമിയെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങളിൽ കൂടുതൽ ബോധവത്കരണം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഖത്തർ റെയിൽ വ്യക്തമാക്കുന്നു.
പരിസ്ഥിതി സുസ്ഥിരതയുമായി ബന്ധപ്പെട്ട ഖത്തർ വിഷൻ 2030െൻറ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ ദോഹ മെേട്രായുടെ പങ്ക് വലുതാണ്. പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷത്തിലുള്ള യാത്ര, കടലാസ് ടിക്കറ്റുകൾ നിർത്തലാക്കി സ്മാർട്ട് കാർഡുകൾ പ്രചാരത്തിലാക്കുക, ഖത്തറിലെ പരിസ്ഥിതി സംബന്ധമായ സംരംഭങ്ങൾക്ക് പിന്തുണയും േപ്രാത്സാഹനവും നൽകുക, റോഡിലൂടെയുള്ള യാത്ര കുറക്കുന്നതിലൂടെ അന്തരീക്ഷത്തിലെ കാർബണിെൻറ അളവ് കുറക്കുക എന്നിവയെല്ലാം ദോഹ മെേട്രായുടെ പരിസ്ഥിതി പ്രതിബദ്ധതാ പരിപാടിയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.