കുവാഖ് ഓണാഘോഷം
text_fieldsദോഹ: ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഓണാഘോഷ പരിപാടി ‘ഓണാരവം 2024’ പൂനെ യൂനിവേഴ്സിറ്റി ഹാളിൽ അരങ്ങേറി. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിദഗ്ധ ഡോ. ജിഷ ശങ്കർ മുഖ്യാതിഥിയായിരുന്നു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ ഹെഡ് സന്തോഷ് ടി.വി, ട്രഷറർ ആനന്ദജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സൂരജ് രവീന്ദ്രൻ, രാഖി വിനോദ്, സ്നിഗ്ദ ദിനേശ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതവും ജോ. കൾച്ചറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. കുവാഖ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. റേഡിയോ നാടക മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കുവാഖിന്റെ നാടകത്തിലെ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. ഡോ. റഷീദ് പട്ടത്ത് മൊമെന്റോകൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.