ആവേശമായി ഇന്‍കാസ് ‘മധുരമീ ഓണം’
text_fieldsദോഹ: ഇന്‍കാസ് ഖത്തർ നേതൃത്വത്തിൽ ‘മധുരമീ ഓണം’ ആഘോഷം ഇന്ത്യൻ കൾചറൽ സെന്റർ അശോക ഹാളിൽ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രവാസികൾ ഒത്തുചേർന്ന ആഘോഷ പരിപാടി ഇന്ത്യന്‍ അംബാസഡര്‍ വിപുൽ ഉദ്ഘാടനം ചെയ്തു.
മലയാളികളുടെയും ഇൻകാസ് പ്രവർത്തകരുടെയും സേവനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് അംബാസഡര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍ നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐ.ബി.പി.സി പ്രസിഡന്റായി നിയമിക്കപ്പെട്ട താഹാ മുഹമ്മദിനെ പരിപാടിയില്‍ അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകൂറ്റ് ഹാരാര്‍പ്പണം ചെയ്തു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, ഡോ. മോഹന്‍ തോമസ്, ഇന്‍കാസ് സീനിയര്‍ നേതാക്കളായ മുഹമ്മദ് ഷാനവാസ്, കെ.കെ. ഉസ്മാന്, സിദ്ദീഖ് പുറായില്‍, കെ.വി. ബോബന്, പ്രദീപ് പിള്ളൈ, അബ്രഹാം കെ. ജോസഫ്, ചന്ദ്രമോഹന് പിള്ള എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
പി.എന്‍. ബാബുരാജന്, സുബ്രഹ്മണ്യ ഹെബ്ബഗെലു, മോഹന്‍ കുമാര്‍, ദീപക് ഷെട്ടി, നിഹാദ് അലി, അവിനാശ് ഗെയ്ക്വാദ്, പ്രസാദ് ഗരു, അബ്ദുന്നാസിര്‍ നാച്ചി, ഒ.ടി.സി നാരായണന്, ഗോപിനാഥ് പാലക്കാട് തുടങ്ങിയ വിവിധ അപ്പെക്സ് ബോഡി ഭാരവാഹികളും സംഘടന നേതാക്കളും സംബന്ധിച്ചു. ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന് തോമസ് നന്ദിയും പറഞ്ഞു.
കലാവിരുന്നിന് പ്രശസ്ത പിന്നണി ഗായകരായ മെറിന് ഗ്രിഗോറി. അശ്വിന് വിജയ് എന്നിവര്‍ നേതൃത്വം നല്കി. ഓണാഘോഷത്തിന്റെ ഭാഗമായി ഇന്‍കാസ് യൂത്ത് വിങ് നേതൃത്വത്തില്‍ സംഘടിപ്പിച്ച വടം വലി മത്സരത്തില്‍ മലപ്പുറം ജില്ല ചാമ്പ്യന്മാരായി. കോഴിക്കോട് രണ്ടും പാലക്കാട് മൂന്നും സ്ഥാനക്കാരായി. പൂക്കള മത്സരത്തില്‍ കോട്ടയം ജില്ല ഒന്നാം സ്ഥാനവും എറണാകുളം ജില്ല രണ്ടാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.