Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ് മാ​ൾ...

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
Onam celebration
cancel
camera_alt

ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന വ​ടം​വ​ലി

മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ ട്രോ​ഫി​യു​മാ​യി

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ഖ​ത്ത​ർ ഇ​ന്ത്യ​ൻ ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ഷ്യ​ൻ ടൗ​ണി​ൽ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വ​നി​ത-​പു​രു​ഷ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ത്തു​ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ദോ​ഹ വാ​രി​യേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​രാ​യി. വ​നി​ത വി​ഭാ​ഗ​ത്തി​ൽ 365 മ​ല്ലു ഫി​റ്റ്ന​സ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. ‘ഖി​റ്റ്‍വ’ ഭാ​ര​വാ​ഹി​ക​ൾ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. വി​ജ​യി​ക​ളാ​യ ടീ​മു​ക​ൾ​ക്ക് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​റും ഐ.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationGrand Mall HypermarketQatar News
News Summary - Onam celebration in Grand Mall Hypermarket
Next Story