ലേബർ ക്യാമ്പുകളിൽ ഓണസദ്യയൊരുക്കി നടുമുറ്റം
text_fieldsദോഹ: ഓണാഘോഷത്തോടനുബന്ധിച്ച് കൾചറൽ ഫോറം നടുമുറ്റവും ടീം വെൽഫെയറും സംയുക്തമായി ലേബർ ക്യാമ്പുകളിൽ ഓണസദ്യയൊരുക്കി. ഇൻഡസ്ട്രിയൽ ഏരിയയിൽ മൂന്ന് ലേബർ ക്യാമ്പുകളിലും ബർവ്വ അൽ ബറാഹയിലെ ഒരു ലേബർ ക്യാമ്പിലും ഉൾപ്പെടെ നാലു സ്ഥലങ്ങളിലായാണിത്.
കൾചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് ആബിദ സുബൈർ, സംസ്ഥാന സമിതി അംഗങ്ങളായ സജ്ന സാക്കി, റുബീന മുഹമ്മദ് കുഞ്ഞി, രമ്യ നമ്പിയത്ത്, വിവിധ ഏരിയ കൺവീനർമാരായ വാഹിദ നസീർ, ഹുമൈറ, സമീന, നജ്ല, നുഫൈസ, സകീന, സുമയ്യ,ഇലൈഹി സബീല, ഫാത്തിമത് സുഹറ, ഖദീജാബി തുടങ്ങിയവർ ഓണസദ്യ തയാറാക്കുന്നതിന് നേതൃത്വം നൽകി.
നടുമുറ്റം ഏരിയകൾ തയാറാക്കിയ സദ്യ കിറ്റുകൾ ടീം വെൽഫെയർ വളൻറിയർമാരായ അബ്ദുൽ നിസ്താർ, സഞ്ജയ് ചെറിയാൻ,സിദ്ദീഖ് വേങ്ങര, സകീന തുടങ്ങിയവർ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.
കൾചറൽ ഫോറം സംസ്ഥാന സെക്രട്ടറി മജീദലി, ടീം വെൽഫെയർ വൈസ് ക്യാപ്റ്റൻ സഞ്ജയ് ചെറിയാൻ, ഇൻഡസ്ട്രിയൽ ഏരിയ യൂനിറ്റ് പ്രസിഡൻറ് റഫീഖ് സൂപ്പി, വൈസ് പ്രസിഡൻറ് എം.കെ. അബ്ദുസ്സലാം, ജനറൽ സെക്രട്ടറി ഹാമിദ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
ദോഹ: 'പൊന്നോണം 2020 ഒളിമങ്ങാതെ ഓണം'എന്ന പേരിൽ മലയാളി സമാജവും റേഡിയോ മലയാളവും ഓണമാഘോഷിച്ചു. 1200 ഓളം വരുന്ന തൊഴിലാളികൾക്ക് ഓണസദ്യ എത്തിച്ചുനൽകി. സമാജത്തിലെ അംഗങ്ങൾ തങ്ങളുടെ വീടുകളിൽ ഉണ്ടാക്കിയ ഭക്ഷണമാണ് വിവിധയിടങ്ങളിൽ എത്തിച്ചത്.ഓൺലൈനായി സംഘടിപ്പിച്ച ഓണപ്പൂക്കളം, മഹാബലി, സകുടുംബം ഓണം ഫോട്ടോ, തിരുവാതിരക്കളി, ഓണപ്പാട്ട് എന്നീ മത്സരങ്ങളുടെ ഫല പ്രഖ്യാപനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.