നൂറു ശതമാനം വിദേശ നിക്ഷേപം; സ്റ്റോക്ക് എക്സ്ചേഞ്ചിൽ കുതിപ്പ്
text_fieldsദോഹ: ഖത്തരി ഷെയർ ഹോൾഡിങ് കമ്പനികളിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന കരട് നിയമത്തിന് അംഗീകാരം ലഭിച്ചതോടെ ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വൻ കുതിപ്പ്. ഒരു വർഷത്തിലേറെയായുള്ള ഏറ്റവും വലിയ കുതിപ്പിനാണ് കഴിഞ്ഞ ദിവസം ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് സാക്ഷ്യം വഹിച്ചത്.ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് ജനറൽ ഇൻഡെക്സ് 293.8 പോയൻറുകളാണ് (2.8 ശതമാനം) മുന്നേറിയത്. 10,899.06 പോയൻറിൽ ഇൻഡെക്സ് ക്ലോസ് ചെയ്യുകയും ചെയ്തു.
ഖത്തരി ഷെയർ ഹോൾഡിങ് കമ്പനിയിൽ 100 ശതമാനം ഓഹരി അനുവദിക്കുന്ന നിയമം, ഖത്തറിലെ സ്റ്റോക്ക് എക്സ്ചേഞ്ചിന് കീഴിലുള്ള കമ്പനികളിലേക്ക് 1.5 ബില്യൺ ഡോളർ എത്തുമെന്ന് ഇ.എഫ്.ജി-ഹെർമെസ് ഇൻവെസ്റ്റ്മെൻറ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഖത്തരി ഇസ്ലാമിക് ബാങ്ക്, മസ്റഫ് അൽ റയ്യാൻ, കമേഴ്സ്യൽ ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങൾക്ക് നിയമം നടപ്പാക്കുന്നതോടെ കൂടുതൽ പ്രയോജനം ലഭിക്കും.രാജ്യത്തിെൻറ സാമ്പത്തിക പ്രവർത്തനങ്ങളിൽ വിദേശികളുടെ മൂലധന നിക്ഷേപം നിയന്ത്രിക്കുന്നത് സംബന്ധിച്ച 2019ലെ ഒന്നാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് കരട് നിയമം.
സ്റ്റോക്ക് എക്സ്ചേഞ്ചിെൻറ പട്ടികയിലുള്ള ഖത്തരി ഷെയർ ഹോൾഡിങ് കമ്പനികളിൽ 100 ശതമാനം മൂലധനം സ്വന്തമാക്കാമെന്ന വ്യവസ്ഥയാണ് പ്രധാന ഭേദഗതികളിലൊന്ന്.വിദേശ വ്യക്തികള്‍ക്കും വിദേശ വാണിജ്യ കമ്പനികള്‍ക്കും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്താനും 2018ലെ 16ാം നമ്പര്‍ നിയമം അവകാശം നല്‍കുന്നുണ്ട്. വ്യവസ്ഥകള്‍, മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ പ്രകാരമായിരിക്കും ഇത് സാധ്യമാകുക. 16 മേഖലകളില്‍ 99 വര്‍ഷത്തേക്ക് ഭൂമി കൈവശംെവച്ച് ഉപയോഗിക്കാനുള്ള അനുവാദവും വിദേശികൾക്ക് നിയമം നല്കുന്നു. താമസാവശ്യത്തിനുള്ള കെട്ടിടവും വാടകക്ക് നല്‍കുന്നതിനായി വില്ലകളും ഫ്ലാറ്റുകളും ഉള്‍പ്പെട്ട സമുച്ചയങ്ങളും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ ഷോപ്പുകളുടെ ഉടമസ്ഥാവകാശവും വിദേശികള്‍ക്ക് സ്വന്തമാക്കാം.
വ്യവസ്ഥകള്‍ക്ക് വിധേയമായി ഭൂമിയില്‍ അവകാശമുള്ള കാലത്തോളം വിദേശികള്‍ക്ക് ഖത്തറില്‍ താമസാനുമതിയും ഉറപ്പാക്കുന്നുണ്ട്. ഉടമസ്ഥാവകാശമുള്ള വസ്തുവിെൻറ മൂല്യം രണ്ടുലക്ഷം ഡോളറില്‍ കുറവല്ലെങ്കില്‍ ഉടമസ്ഥാവകാശമുള്ള കാലത്തോളമാണ് താമസാനുമതി ലഭിക്കുക. ഉയര്‍ന്ന നിലവാരവും പൂര്‍ണമായി സേവനം ചെയ്യപ്പെട്ടതുമായ സ്ഥലങ്ങളാണ് ഉടമസ്ഥാവകാശത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ടൂറിസ്റ്റ്, സാമ്പത്തിക മേഖലകളായി പരിഗണിക്കപ്പെടുന്നവകൂടിയാണിവ. മികച്ച ഗതാഗതസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളുമെല്ലാമുള്ള സ്ഥലങ്ങളാണിവ. പെര്മനൻറ് െറസിഡന്‍സി നിയമത്തിലെ ചില വ്യവസ്ഥകളില്‍ ഭൂമി വാങ്ങുന്നവര്‍ക്ക് ഇളവു ലഭിക്കും. സ്ഥിരംതാമസാനുമതി ലഭിക്കുന്നതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസവും ചികിത്സയും ദേശീയ സാമ്പത്തികമേഖലകളില്‍ നിക്ഷേപത്തിനുള്ള അവസരം എന്നിവയെല്ലാം ലഭിക്കും.
സാമ്പത്തിക മേഖലയിൽ കുതിച്ചു ചാട്ടം
സര്‍ക്കാര്‍ അനുവദിക്കുന്ന മേഖലകളില്‍ വിദേശികള്‍ക്കും ഖത്തറില്‍ ഭൂമി വാങ്ങാന്‍ അനുവാദം നല്കുന്ന നിയമം 2018ലാണ് ഖത്തർ പാസാക്കിയത്. 2018ലെ 16ാം നമ്പര്‍ നിയമമാണിത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശ ഉടമസ്ഥാവകാശം നൽകുന്ന നിയമപ്രകാരം ഒമ്പതിടങ്ങളിൽ ഇത്തരത്തിൽ ഭൂമി സ്വന്തമാക്കാം. വിദേശകമ്പനികൾക്ക് റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള പ്രദേശങ്ങളുടെ എണ്ണം 16 ആക്കിയും ഉയർത്തിയിരുന്നു.
വെസ്റ്റ് ബേ ഏരിയ (ലെഗ്തീഫിയ്യ), പേൾ ഖത്തർ, അൽ ഖോർ റിസോർട്ട്, ദഫ്ന (അഡ്മിൻ ഡിസ്ട്രിക്ട് നമ്പർ 60), ദഫ്ന (അഡ് മിൻ ഡിസ്ട്രിക്ട് നമ്പർ. 61), ഒനൈസ (അഡ്മിനിസ്േട്രറ്റിവ് ഡിസ്ട്രിക്ട്), ലുസൈൽ, അൽ ഖറൈജ്, ജബൽ തുഐലിബ് എന്നിവയാണ് വിദേശികളായ വ്യക്തികൾക്ക് വസ്തുക്കൾ സ്വന്തമാക്കാനുള്ള പ്രദേശങ്ങൾ.മുശൈരിബ്, ഫരീജ് അബ്ദുൽ അസീസ്, ദോഹ ജദീദ, ഓൾഡ് ഗാനിം, അൽ റിഫ്ഫ, ഓൾഡ് ഹിത്മി, അൽ സലത, ഫരീജ് ബിൻ മഹ്മൂദ് 22, ഫരീജ് ബിൻ മഹ്മൂദ് 23, റൗദത് അൽ ഖൈൽ, മൻസൂറ, ബിൻ ദിർഹം, നജ്മ, ഉം ഗുവൈലിന, അൽ ഖലൈഫാത്, അൽ സദ്ദ്, അൽ മിർഖാബ് അൽ ജദീദ്, ഫരീജ് അൽ നസ്ർ, ദോഹ ഇൻറർനാഷനൽ എയർപോർട്ട് മേഖല എന്നിവയാണ് ഖത്തരികളല്ലാത്തവർക്ക് റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്ന പ്രദേശങ്ങൾ.
കൂടുതൽ പ്രദേശങ്ങൾകൂടി വിദേശികൾക്ക് സ്വന്തമാക്കാൻ അനുമതി നൽകപ്പെട്ടതോടെ രാജ്യത്തിെൻറ സാമ്പത്തിക മേഖലയിൽ വൻകുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.