സിദ്രയിൽ കോവിഡ് പരിശോധനക്ക് ഓൺലൈൻ ബുക്കിങ് നിർബന്ധം
text_fieldsദോഹ: കോവിഡ് പരിശോധനക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കി സിദ്ര മെഡിസിൻ. ഖത്തറിലെ നിലവിലെ കോവിഡ് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനക്ക് വരുന്നവർക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴിയാക്കിയത്.
നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യാനോ, പരിശോധന നടത്താനോ കഴിയില്ല.
https://www.sidra.org/covid-19-pcr-and-antibody-testing എന്ന ലിങ്ക് വഴി പരിശോധനക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിശോധനക്ക് വരുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും, ജീവനക്കാരുടെ നിർദേശങ്ങൾ പാലിച്ച് മാന്യമായി പെരുമാറണമെന്നും അറിയിപ്പിൽ നിർദേശിക്കുന്നു.
ഫലം ലഭിക്കുന്ന സമയ ദൈര്‍ഘ്യത്തിന് അനുസരിച്ച് മൂന്ന് വ്യത്യസ്ത നിരക്കുകളില്‍ സിദ്രയിൽ പി.സി.ആര് പരിശോധനയുള്ളത്.
160 റിയാൽ (18 മണിക്കൂറിനുള്ളിൽ ഫലം), 300 റിയാൽ (എട്ട് മണിക്കൂറിനുള്ളിൽ ഫലം. സാമ്പ്ൾ വൈകീട്ട് ആറിന് മുമ്പ് നൽകണം), 660 റിയാൽ (മൂന്ന് മണിക്കൂറിനുള്ളിൽ ഫലം, സാമ്പ്ൾ രാത്രി 10നു മുമ്പ് നൽകണം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.