Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​മ​ദി​ലെ...

ഹ​മ​ദി​ലെ പ​ച്ച​ത്തു​രു​ത്തി​ന് ‘ലീ​ഡ് ഗോ​ൾ​ഡ്’

text_fields
bookmark_border
Orchard Garden
cancel
camera_alt

ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന

കേ​ന്ദ്ര​മാ​യ ഓ​ർ​ച്ചാ​ഡ്

ദോ​ഹ: ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​രു​ന്ന ഹ​രി​ത​ഭം​ഗി​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം. പ​രി​സ്ഥി​തി സു​സ്ഥി​ര​ത​ക്കു​ള്ള ലീ​ഡ​ർ​ഷി​പ് ഇ​ൻ എ​ന​ർ​ജി ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്റ് ഡി​സൈ​ൻ (ലീ​ഡ്) ഗോ​ൾ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തെ പ​ച്ച​ത്തു​രു​ത്താ​യി ഓ​ർ​ച്ചാ​ഡി​നെ തേ​ടി​യെ​ത്തി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ സു​സ്ഥി​ര​ത​ക്കും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ നി​ർ​മാ​ണ​ത്തി​നു​മു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഈ ​നേ​ട്ടം. സു​സ്ഥി​ര​ത​ക്കു​ള്ള ആ​ഗോ​ള അം​ഗീ​ക​ര​മാ​യാ​ണ് ‘ലീ​ഡ്’ സ​ർ​ട്ടി​ഫി​ക്കേ​ഷ​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. ഏ​റ്റ​വും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഗ്രീ​ൻ ബി​ൽ​ഡി​ങ് റേ​റ്റി​ങ് സം​വി​ധാ​ന​മെ​ന്ന പ്ര​ത്യേ​ക​ത​യും ലീ​ഡി​നു​ണ്ട്.

ലീ​ഡ് ഗോൾഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്

ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത, ജ​ല ഉ​പ​യോ​ഗം, വാ​യു ഗു​ണ​നി​ല​വാ​രം, അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ പാ​രി​സ്ഥി​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് ​‘ലീ​ഡ്’ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്.

ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ‘എ’ ​ഘ​ട്ട വി​പു​ലീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ഓ​ർ​ച്ചാ​ഡ് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ​ത​ന്നെ പ്ര​ശം​സ നേ​ടി​യ​താ​ണ്. മ​ര​ങ്ങ​ളും ചെ​ടി​യും പൂ​ന്തോ​ട്ട​വും ജ​ല​ധാ​ര​യു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ​ലി​യ തി​ര​ക്കി​നു​ള്ളി​ലാ​ണ് ഈ ​പ​ച്ച​ത്തു​രു​ത്ത് സ​ജ്ജീ​ക​രി​ച്ച​ത്. 30 ശ​ത​മാ​നം ഊ​ർ​ജ ഉ​പ​ഭോ​ഗ​വും 55 ശ​ത​മാ​നം ജ​ല ഉ​പ​യോ​ഗ​വും കു​റ​ക്കാ​ൻ ക​ഴി​യും​വി​ധ​മാ​ണ് ഇ​ത് നി​ർ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsOrchard GardenLead Gold certificate
News Summary - Orchard Garden is Lead Gold certificate for Sustainability
Next Story