കാണികൾക്ക് നിർദേശങ്ങളുമായി സംഘാടക സമിതി: പ്രതിരോധം പാലിക്കാം, ക്ലബ് ലോകകപ്പിെൻറ ആവേശത്തിലും
text_fieldsദോഹ: കോവിഡിനിടയിലും ഖത്തറിൽ വീണ്ടും കാൽപന്തിെൻറ വിശ്വപോര്. ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പിെൻറ ആവേശപ്പോരിെൻറ ദിനങ്ങളാണിനി. റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയാണ് വേദികൾ. ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ടൂർണമെൻറ് 11ന് അവസാനിക്കും. എജുക്കേഷൻ സിറ്റി സ്റ്റേഡിയമാണ് കലാശപ്പോരിന് വേദിയാകുക. സ്റ്റേഡിയത്തിെൻറ 30 ശതമാനം ശേഷിയിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇതിനാൽ കാണികൾ നേരത്തേ തന്നെ ഗ്രൗണ്ടിൽ എത്തണം. കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിക്കണം. നേരത്തേ 2020 ഡിസംബറിലായിരുന്നു ടൂർണമെൻറ് തീരുമാനിച്ചിരുന്നത്. കോവിഡ്-19 കാരണം ഫെബ്രുവരിയിലേക്ക് മാറ്റി.
ഖലീഫ രാജ്യാന്തര സ്റ്റേഡിയവും നേരത്തേ ഉൾെപ്പടുത്തിയിരുന്നെങ്കിലും ന്യൂസിലൻഡിൽ നിന്നുള്ള ഓക്ലൻഡ് സിറ്റി പിന്മാറിയതിനാൽ ഖലീഫയിലെ വേദി ഉപേക്ഷിക്കുകയായിരുന്നു. ഖത്തറിൽനിന്നുള്ള അൽ ദുഹൈൽ, യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്, എ.എഫ്.സി ചാമ്പ്യന്മാരായ ഉത്സൻ ഹ്യൂണ്ടായ് എഫ്.സി, കോൺകാഫ് ജേതാക്കളായ ടൈഗേഴ്സ് യു.എ.എൻ.എൽ, ആഫ്രിക്കൻ ജേതാക്കളായ അൽ അഹ്ലി എന്നിവരാണ് ഇതുവരെ ടൂർണമെൻറിലേക്ക് യോഗ്യത നേടിയത്.
കാറ്റഗറി മൂന്നിൽ 10 റിയാൽ മുതൽ കാറ്റഗറി ഒന്നിൽ 300 റിയാൽ വരെയുള്ള ടിക്കറ്റുകൾ നിലവിൽ ഫിഫ ക്ലബ് ലോകകപ്പ് വെബ്സൈറ്റായ https://fcwc2020.comൽ ലഭ്യമാണ്. മത്സരം കാണാനെത്തുന്നവർ നിർബന്ധമായും ടിക്കറ്റെടുത്തിരിക്കണം. പ്രായഭേദെമന്യേ എല്ലാവർക്കും ടിക്കറ്റ് നിർബന്ധമാണ്.
ഗ്രൗണ്ടിന് ചുറ്റുമായി സ്റ്റേഡിയത്തിലെ ഉയർന്ന ഭാഗത്തെ ഇരിപ്പിടങ്ങളാണ് കാറ്റഗറി ഒന്നിൽ ഉൾപ്പെടുക. സ്റ്റേഡിയം കോർണറിലുള്ള ഭാഗത്തെ ഇരിപ്പിടങ്ങൾ രണ്ടാം കാറ്റഗറിയിലും ഗോൾ പോസ്റ്റിന് പിറകിലെ സീറ്റുകൾ കാറ്റഗറി മൂന്നിലും പെടുന്നു.മത്സരത്തിനനുസരിച്ച് ഇരിപ്പിടങ്ങളുടെ കാറ്റഗറി നിശ്ചയിക്കാനുള്ള അധികാരം ഫിഫക്കുണ്ട്.ഓരോ മത്സരത്തിനനുസരിച്ച് ടിക്കറ്റ് കാറ്റഗറിയിൽ മാറ്റം വരാം. എല്ലാ കാറ്റഗറിയിലും ലോവർ, അപ്പർ ടയർ സീറ്റുകൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. കാലാവസ്ഥാ പോലുള്ള സാഹചര്യങ്ങൾ ടിക്കറ്റ് കാറ്റഗറിയിൽ മാറ്റമുണ്ടാക്കുകയില്ല. ഓരോ മത്സരത്തിനനുസരിച്ചും ഓരോ ടിക്കറ്റ് കാറ്റഗറിക്കും നിശ്ചയിച്ച ഇരിപ്പിട പരിധി മാറാനിടയുണ്ടെന്നും ഫിഫ വ്യക്തമാക്കുന്നു.
ഫാൻസുകൾക്കും അന്താരാഷ്ട്ര മാധ്യമ പ്രവർത്തകർക്കും മറ്റു പങ്കാളികൾക്കും ഇരിപ്പിടമനുവദിക്കുന്നതിനാൽ ഓരോ കാറ്റഗറിക്കും നൽകിയ ഇരിപ്പിട വ്യവസ്ഥയിൽ മാറ്റം വരുത്താം.
എജുക്കേഷൻ സിറ്റി സ്റ്റേഡിയം
സ്റ്റേഡിയത്തിലെ ക്ലബ് ലോകകപ്പ് മാച്ചുകൾ:
ഫെബ്രുവരി നാല്: അൽ ദുഹൈൽ എസ്.സി VS അൽ അഹ്ലി എസ്.സി. കിേക്കാഫ് സമയം രാത്രി 8.30.
ഫെബ്രുവരി ഏഴ്: മാച്ച് അഞ്ച്: കിേക്കാഫ് സമയം രാത്രി ഒമ്പത്.
ഫെബ്രുവരി 11. മൂന്നാം സ്ഥാനത്തിനുള്ള േപ്ല ഓഫ് മത്സരം കിക്കോഫ്: വൈകുന്നേരം ആറ്.
ദോഹയിൽ നിന്ന് 13 കിലോമീറ്ററാണ് സ്റ്റേഡിയത്തിലേക്കുള്ള ദൂരം. ഗ്രീൻ ലൈനിലെ എജുക്കേഷൻ സിറ്റി സ്റ്റേഷനിൽനിന്ന് സ് റ്റേഡിയത്തിലേക്ക് നടന്നെത്താൻ കഴിയും. കളികഴിഞ്ഞ് തിരിച്ചുപോകാൻ രാത്രി വൈകിയും മെട്രോ സർവിസ് ഉണ്ടാകും.
അഹ്മദ് ബിൻ അലി സ്റ്റേഡിയം
ക്ലബ് ലോകകപ്പ് കളികൾ: ഫെബ്രുവരി നാല്: ടൈഗേഴ്സ് യു.എ.എൻ.എൽ VS ഉത്സാൻ ഹ്യുണ്ടായ് എഫ്.സി, കിക്കോഫ് സമയം വൈകുന്നേരം അഞ്ച്.
ഫെബ്രുവരി ഏഴ്: നാലാം മാച്ച് വൈകുന്നേരം ആറിന് തുടങ്ങും. ടീമുകളെ പിന്നീട് അറിയാം.
ഫെബ്രുവരി എട്ട്: ആറാം മാച്ച്: യോഗ്യത നേടുന്ന ടീം VS ബയേൺ മ്യൂണിക് കിേക്കാഫ് സമയം: രാത്രി എട്ട്.
ദോഹയിൽ നിന്ന് 22 കിലോമീറ്ററാണ് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലേക്കുള്ള ദൂരം. ദോഹ മെട്രോയുടെ അൽ റിഫ സ്റ്റേഷനിൽനിന്ന് സ്റ്റേഡിയത്തിലേക്ക് നടെന്നത്താൻ കഴിയും. കളിയുള്ള ദിവസങ്ങളിൽ രാത്രി വൈകിയും മെട്രോ സർവിസുകൾ ഉണ്ടാകും. കളികഴിഞ്ഞ് ലക്ഷ്യസ്ഥാനത്തേക്ക് കാണികൾക്ക് തിരിച്ചെത്താനും മെട്രോ ഉപയോഗപ്പെടുത്താം.
കളികാണാം, യാത്ര പ്ലാൻ ചെയ്തുമാത്രം
കളികാണാനെത്തുന്നവർ യാത്ര പുറെപ്പടുന്നതിന് മുമ്പ് തന്നെ യാത്രാസംബന്ധമായ പുതിയ മാaറ്റങ്ങൾ വന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നും ഇതിനായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും ഫിഫ ക്ലബ് ലോകകപ്പ് പ്രാദേശിക സംഘാടകസമിതി ഓപറേഷൻസ് ഡയറക്ടർ അബ്ദുൽ അസീസ് അൽ മവ്ലവി പറഞ്ഞു.കാണികൾക്ക് എല്ലാ സ്റ്റേഡിയങ്ങളിലും ദോഹ മെട്രോ വഴിയോ റോഡുമാർഗമോ എത്തിച്ചേരാൻ കഴിയും.
സ്റ്റേഡിയങ്ങൾ മൂന്നുമണിക്കൂർ മുേമ്പ തുറക്കും
രണ്ട് സ്റ്റേഡിയവും കിേക്കാഫിന് മൂന്നുമണിക്കൂർ മുേമ്പ തുറക്കും. പാർക്കിങ് ഏരിയകളും ടാക്സി ഏരിയകളും മൂന്നുമണിക്കൂർ മുമ്പുതന്നെ തുറന്നിരിക്കും. ദോഹ മെട്രോ ദിവസം മുഴുവനും സർവിസ് നടത്തുകയും ചെയ്യും.കാണികളെല്ലാം മൽസരത്തിെൻറ ഒരു മണിക്കൂർ മുെമ്പങ്കിലും സ്റ്റേഡിയത്തിൽ എത്തണം. മാസ്ക് ധരിച്ചിരിക്കണം. ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ഉണ്ടായിരിക്കണം. മറ്റുള്ളവരുമായി അടുത്തിടപഴകരുത്. സ്റ്റേഡിയത്തിൽ പ്രവേശിക്കുേമ്പാഴും കളി കഴിഞ്ഞ് പുറത്തിറങ്ങുേമ്പാഴും തിരക്കുകൂട്ടരുത്.
ദോഹ മെട്രോയിൽ അടക്കം വൻതിരക്കുണ്ടായിരിക്കും. ശാരീരിക അകലം പാലിക്കേണ്ടതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സ്റ്റേഡിയങ്ങൾക്കടുത്തുള്ള റോഡുകൾ മത്സരം നടക്കുന്ന ദിവസം താൽക്കാലികമായി അടച്ചിടാൻ സാധ്യതയുണ്ട്. ഇതിനാൽ @roadto2022 and @roadto2022news എന്നീ ട്വിറ്റർ അക്കൗണ്ടുകൾ പിന്തുടർന്ന് ഏറ്റവും പുതിയ യാത്രാനിർദേശങ്ങൾ അറിയണം.റോഡുകൾ അടക്കൽ, വഴിതിരിച്ചുവിടൽ അടക്കമുള്ള യാത്രാസംബന്ധമായ പുതിയ വിവരങ്ങൾ ഈ അക്കൗണ്ടുകളിൽ ലഭ്യമാണ്.
30 ശതമാനം കാണികൾ മാത്രം
30 ശതമാനം ശേഷിയിൽ മാത്രമായിരിക്കും ഇത്തവണ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം നൽകൂ. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ പാലിച്ച് മാത്രമായിരിക്കും പ്രവേശനം.കാണികൾ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്-19 നെഗറ്റീവ് ഫലം വ്യക്തമാക്കുന്ന രേഖകളോ ടെസ്റ്റ് ആവശ്യമില്ലെന്ന് സ്ഥാപിക്കുന്ന രേഖകളോ കൈവശം വെച്ചിരിക്കണം. 2020 ഒക്ടോബർ ഒന്നിന് ശേഷം കോവിഡ്-19 ബാധിച്ചവർക്കും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാകുക, ഇഹ്തിറാസ് ആപ്പിലെ സ് റ്റാറ്റസ് പ്രദർശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും മത്സരം വീക്ഷിക്കാനെത്തുന്നവർ പാലിച്ചിരിക്കണം.അഹ്മദ് ബിൻ അലി സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി പ്രത്യേക മെഡിക്കൽ സംഘത്തെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി നിയമിക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ വർഷത്തെ പോലെ ഫാൻസോണുകളടക്കം പൊതുപരിപാടികൾ ഒന്നും ഇത്തവണ ഉണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.