കവിത സായാഹ്നം സംഘടിപ്പിച്ചു
text_fieldsദോഹ: മനുഷ്യന്റെ അധ്വാനത്തിന്റെയും പ്രതിരോധങ്ങളുടെയും ശബ്ദമായി ലാറ്റിനമേരിക്ക മുതൽ റഷ്യ, ഫലസ്തീൻ, അഫ്ഗാനിസ്താൻ, ശ്രീലങ്ക, ഇന്ത്യ എന്നിങ്ങനെ ആഗോള തലത്തിൽ ഉയർന്നുവന്ന നിരവധി പ്രതിരോധ കവിതകളുടെ ചരിത്രവും കവികളെയും പറഞ്ഞും കവിതകൾ അവതരിപ്പിച്ചും അടയാളം ഖത്തർ കവിതാ സായാഹ്നം സംഘടിപ്പിച്ചു. ‘സമരകവിതകൾ, സമരസപ്പെടാത്ത കവിതകൾ’ എന്ന പേരിലായിരുന്നു പരിപാടി നടന്നത്.
അടുത്തിടെ അന്തരിച്ച സീതാറാം യെച്ചൂരി, കെ.ജെ. ബേബി, സോബി സൂര്യഗ്രാമം എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ വിശാലമായ മതേതര ജനാധിപത്യ ചേരി ഉയർത്തിക്കൊണ്ടു വരുന്നതിനുവേണ്ടി വളരെ പ്രയത്നിച്ച വ്യക്തിയായിരുന്നു യെച്ചൂരിയെന്ന് എം.എ . സുധീർ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. കെ.ജെ. ബേബി അനുസ്മരണം പ്രദോഷു, സോബി സൂര്യഗ്രാമം അനുസ്മരണം ഫിറോഷ് മൂപ്പനും നടത്തി.
സിദ്ദിഹ ആമുഖ പ്രഭാഷണം നടത്തി. സുധീർ, ഫൈസൽ അബൂബക്കർ, പ്രദോഷ്, മുർഷിദ്, ഷംല ജാഫർ, സുഭാഷ്, കൃഷ്ണകുമാർ, അൻസാർ അരിമ്പ്ര, ഷംന ആസ്മി, എൽദോ മാമ്മലശ്ശേരി എന്നിവർ കവിതകളും അവയുടെ ചരിത്രവും അവതരിപ്പിച്ചു. അരുൺ സ്വാഗതവും പ്രദോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.