നമ്മുടെ ദോഹ കൂടുതൽ ഹരമുള്ള ഇടം
text_fieldsദോഹ: ആഗോളതലത്തിൽ മൂന്നാമത്തെ െട്രൻഡിങ് സ്റ്റേഷനായി ദോഹ തിരഞ്ഞെടുക്കപ്പെട്ടു. ഖത്തർ വിനോദസഞ്ചാര മേഖലയിൽ ഈയടുത്ത കാലത്തായി നടപ്പാക്കിയ ഉത്തേജന പദ്ധതികളാണ് ദോഹയെ െട്രൻഡിങ് സ്റ്റേഷനാക്കുന്നതിൽ തുണയായത്.
ട്രിപ് അഡ്വൈസർ ട്രാവലേഴ്സ് ചോയ്സ് അവാർഡ് വിഭാഗത്തിലാണ് ഈ വർഷത്തെ മൂന്നാമത് െട്രൻഡിങ് സ്റ്റേഷനായി ദോഹയും ഇടംപിടിച്ചത്.
കാബോ സാൻ ലുക്കാസ് (മെക്സിക്കോ), കോർസിക (ഫ്രാൻസ്), സാൻയ (ചൈന), ഗാറ്റ്ലിൻബർഗ്, ടെന്നിസി (അമേരിക്ക), ക്വീൻസ്ടൗൺ (ന്യൂസിലൻഡ്), ടുലൂം (മെക്സിക്കോ), നതാൽ (ബ്രസീൽ), കാസ് തുർക്കി, ഗ്വാഡലൂപ് (കരീബിയൻ) എന്നീ സ്ഥലങ്ങളാണ് ദോഹയെ കൂടാതെ െട്രൻഡിങ് ഡെസ്റ്റിനേഷെൻറ ആദ്യ പത്തിലിടം പിടിച്ചത്.
ലോകത്തിലെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഒത്തുചേരുന്ന നഗരമെന്ന പ്രത്യേകത കൂടി ഖത്തറിെൻറ തലസ്ഥാന നഗരിക്കുണ്ട്. നിരവധി പ്രവാസി സമൂഹങ്ങളുടെയും പ്രിയനഗരമായി ദോഹ നിലകൊള്ളുന്നുണ്ട്. കൂടാതെ നിരവധി ഷോപ്പിങ് മാളുകൾ വ്യത്യസ്ത അനുഭവങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്. ദോഹ കോർണിഷും വെസ്റ്റ്ബേ സ്കൈലൈനും ഹാർബറിെൻറ മനോഹാരിതയും ദോഹക്ക് മാറ്റുകൂട്ടുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ പേർ സന്ദർശിക്കാനാഗ്രഹിക്കുന്ന 10 കേന്ദ്രങ്ങളുടെ പട്ടികയിൽ ഖത്തർ ഈയടുത്ത് ഇടം പിടിച്ചിരുന്നു. വിദേശരാജ്യങ്ങളിലേക്ക് പണമയക്കാനുള്ള സാമ്പത്തിക സംരംഭമായ റെമിറ്റ്ലി പുറത്തുവിട്ട റിപ്പോർട്ടിലാണിത്. നൂറ് രാജ്യങ്ങളിലേക്കുള്ള ഗൂഗ്ൾ െസർച്ചിെൻറ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 100 രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ രാജ്യങ്ങളാണ് പട്ടികയിൽ മുൻപന്തിയിൽ എത്തിയത്.
ആറ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ഖത്തറിലേക്ക് കുടിയേറുന്നതിന് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. 30 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ കുടിയേറാൻ ആഗ്രഹിക്കുന്ന കാനഡയാണ് പട്ടികയിൽ ഒന്നാമത്. ജപ്പാൻ, സ്പെയിൻ, ജർമനി എന്നിവരാണ് യഥാക്രമം രണ്ടുമുതൽ നാലുവരെയുള്ള സ്ഥാനങ്ങളിൽ.
ഖത്തറിന് പിറകിൽ, ആസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, പോർചുഗൽ, അമേരിക്ക, ബ്രിട്ടൻ എന്നിവയാണ് പട്ടികയിലെ മറ്റു രാജ്യങ്ങൾ.
വിനോദസഞ്ചാര മേഖലയിൽ തുല്യതയില്ലാത്ത വികസന പ്രവൃത്തികളാണ് രാജ്യം നടപ്പാക്കുന്നത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഖത്തറിെൻറ വിനോദസഞ്ചാര മേഖലയിൽ വൻവളർച്ചയാണുണ്ടായത്. മേഖലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നായി ഖത്തർ മാറിയിട്ടുണ്ടെന്ന് ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറയുന്നു. ഖത്തറിെൻറ ഉൾനാടുകളിലും വിനോദസഞ്ചാരത്തിെൻറ സാധ്യതകൾ തുറന്നുകിടക്കുകയാണ്. അത്തരം ഇടങ്ങളിൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സിക്രീത്ത്, ബിൻ ഗാനം ഐലൻഡ്, അൽ ഖിതൈഫാൻ ഐലൻഡ്, ഖോർ അൽ ഉദൈദ്, ദുഖാൻ തുടങ്ങിയ ഉൾനാടുകളിൽ സാഹസികതയും വിനോദവും സമന്വയിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാരത്തിനുള്ള പദ്ധതികളാണിവ.
2022 ലോകകപ്പിെൻറ സ്റ്റേഡിയങ്ങളധികവും ദോഹ നഗരത്തിന് പുറത്താണ്. ഇത് ഈ പ്രദേശങ്ങളിലെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ തുറന്നിടുകയാണ്.
രാജ്യത്തെത്തുന്ന സഞ്ചാരികൾ ഏറെ കൂടിയെന്ന് നാഷനൽ ടൂറിസം കൗൺസിലും പറയുന്നു. 2019ൽ 12 ശതമാനമായാണ് സഞ്ചാരികൾ വർധിച്ചത്. അറേബ്യൻ ഗൾഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ, ഖത്തർ ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങിയവ സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടി. 2022 ലോകകപ്പ് ഫുട്ബാളോടെ സഞ്ചാരികളുടെ വരവ് ഉയർന്ന തലത്തിലാകും. ക്രൂയിസ് വിനോദസഞ്ചാര മേഖലയിലും പുരോഗതി തന്നെയാണ്. ലോകത്തെ ജോലി ഒഴിവുകളിൽ പത്ത് ശതമാനവും ഇൗ മേഖലയിലാണ്. നാല് ശതമാനം വളർച്ച ഇൗ മേഖലയിൽ ആഗോളതലത്തിലുണ്ട്. പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ വളർച്ചയുണ്ടാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ആഗോള നിക്ഷേപകരെയും ബിസിനസുകാരെയും രാജ്യത്തേക്ക് ആകർഷിക്കുന്ന തരത്തിൽ രാജ്യത്തിെൻറ വിനോദസഞ്ചാര മേഖലയെ മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വിനോദസഞ്ചാര മേഖലയുടെ ഉപ സെക്ടറുകളായ ക്രൂയിസ് മേഖല, ബിസിനസ് ഇവൻറുകൾ, കായികമേളകൾ എന്നിവയുടെ കാര്യത്തിലും രാജ്യം പുരോഗതിയിലാണ്. ലോകത്ത് ഏറ്റവും മികച്ച സുരക്ഷയുള്ള രണ്ടാമത്തെ രാജ്യമായി ഖത്തറിനെ '2021 നുംബിയോ ക്രൈം ഇൻഡക്സി'ൽ തിരഞ്ഞെടുത്തത് കഴിഞ്ഞദിവസമാണ്. ആഗോള ഡാറ്റാബേസ് സ്ഥാപനമായ നുംബിയോ പുറത്തുവിട്ട ൈക്രം സൂചിക 2021ലാണ് ഖത്തറിന് നേട്ടം. ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷയുള്ള രണ്ടാമത്തെ നഗരമായാണ് ദോഹയെ തിരഞ്ഞെടുത്തിരിക്കുന്നത്. സുരക്ഷ, കുറ്റകൃത്യങ്ങളുടെ കുറവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് 431 നഗരങ്ങളെ പരിഗണിച്ചത്. ഇതിൽ ദോഹയെ രണ്ടാമതായി തിരഞ്ഞെടുത്തു. ദോഹക്ക് 87.96 സേഫ്റ്റി ഇൻഡക്സ് ആണ് ലഭിച്ചിരിക്കുന്നത്. ദോഹയുടെ കാര്യത്തിൽ ക്രൈം ഇൻഡക്സ് 12.04 മാത്രമാണ്.
ലോകത്താകമാനം വിവിധരാജ്യങ്ങളുമായും പട്ടണങ്ങളുമായും ബന്ധെപ്പട്ട വിവിധ ഡാറ്റകൾ ശേഖരിക്കുകയും ഇത്തരത്തിലുള്ള കാര്യങ്ങൾക്കായി വിവരശേഖരണത്തിന് ആശ്രയിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് നുംബിയോ. വിവിധ രാജ്യങ്ങളിലെ ജീവിതനിലവാരം, ജീവിതച്ചെലവ്, താമസസ്ഥലങ്ങൾ, ആരോഗ്യ പരിപാലനം, ഗതാഗതം, കുറ്റകൃത്യം, മലിനീകരണം തുടങ്ങിയ വിവിധ മേഖലകളിൽ വിവിധ കാലങ്ങളായി നുംബിയോ വിവരശേഖരണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.