നമ്മുടെ സ്വന്തം ഉൽപന്നങ്ങൾ; നമ്മുടെ ലോഗോ
text_fieldsദോഹ: ഖത്തരി ഉൽപന്നങ്ങൾക്ക് ഇനി പ്രത്യേക ലോഗോ. ഇത്തരം ഉൽപന്നങ്ങൾക്കായി കഴിഞ്ഞദിവസമാണ് പുതിയ ലോഗോ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയത്. ഖത്തരി പതാകയോടൊപ്പം അറബിയിലും ഇംഗ്ലീഷിലുമായി ഖത്തരി ഉൽപന്നം എന്ന് ആലേഖനം ചെയ്തതാണ് പുതിയ ലോഗോ. മന്ത്രാലയത്തിെൻറ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. ഉൽപാദകർക്കും നിർമാതാക്കൾക്കും ഔട്ട്ലെറ്റുകാർക്കും തങ്ങളുടെ ഉൽപന്നങ്ങളിൽ പുതിയ ലോഗോ പതിക്കാൻ ആറ് മാസത്തെ സമയമാണ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
എല്ലാവരും സമയക്രമം പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും മതിയായ ലൈസൻസും അംഗീകാരവും നേടിയ നിർമാതാക്കൾക്കും ഉൽപാദകർക്കും ഔട്ട്ലെറ്റുകൾക്കും പുതിയ ലോഗോ പതിക്കാം. മാർക്കറ്റിങ് ആവശ്യങ്ങൾക്കും പരസ്യ, പ്രസിദ്ധീകരണങ്ങൾക്കുമുള്ള ഉൽപന്നങ്ങളിലും ലോഗോ ഉൾപ്പെടുത്താം. പൂർണമായും പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെട്ടതോ പകുതി പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെട്ടതോ ആയ എല്ലാ ഉൽപന്നങ്ങളിലും ലോഗോ പതിക്കാവുന്നതാണ്.
ഉൽപന്നത്തിെൻറ കവറിലെ മുൻഭാഗത്തോ മറ്റു ഭാഗത്തോ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാൻ സാധിക്കും വിധത്തിൽ ലോഗോ പതിച്ചിരിക്കണം. എന്നാൽ ഒരിക്കലും ഉൽപന്നത്തിെൻറ അകത്ത് ലോഗോ പതിപ്പിക്കാൻ പാടില്ല. ലോഗോ രൂപരേഖയുടെ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കണം പതിക്കേണ്ടത്.
ലോഗോയുടെ ഉള്ളടക്കത്തിലോ രൂപത്തിലോ മാറ്റം വരുത്താൻ ഒരിക്കലും അനുവാദമുണ്ടായിരിക്കുകയില്ല. ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങളുടെ പുറത്തും ലോഗോ പതിക്കാവുന്നതാണ്. എന്നാൽ വാഹനത്തിെൻറ വലുപ്പത്തിനനുസരിച്ച് അനുവദിച്ചിട്ടുള്ള അനുപാതത്തിലായിരിക്കണം ലോഗോ ഡിസൈൻ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.