കുരുന്നു പ്രതിഭകൾ മാറ്റുരച്ച് ചിത്രരചന മത്സരം
text_fieldsദോഹ: രാജാ രവിവർമയുടെ 176ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഖത്തറിലെ വിദ്യാർഥികൾക്കായി നോർവ ഖത്തർ സംഘടിപ്പിച്ച ‘ഇന്റർ സ്കൂൾ ആർട്ട് കോമ്പറ്റീഷൻ-സീസൺ- 2’ൽ അണിനിരന്നത് 1500ൽ പരം കുരുന്നു പ്രതിഭകൾ. ബർവാ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരത്തിൽ രാജഗിരി പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നേടി. പൊഡാർ പേൾ സ്കൂളിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം എം.ഇ.എസ് ഇന്ത്യൻ സ്കൂളിനാണ്.
വിവിധ കാറ്റഗറികളിലെ വിജയികൾ-കാറ്റഗറി, ക്ലാസ്, ഇനം, ആദ്യ മൂന്ന് സ്ഥാനക്കാർ, സ്കൂൾ ക്രമത്തിൽ:
ഒന്ന്: സീനിയർ (ക്ലാസ് 9-12) പെയിന്റിങ്- സജ ആമിന (ഐഡിയൽ ഇന്ത്യൻ സ്കൂൾ), ഷമിത അഡിഗ (ബിർള പബ്ലിക് സ്കൂൾ), റിൻഷ ഫാത്തിമ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ). രണ്ട്-സീനിയർ (ക്ലാസ് 9-12): പെൻസിൽ ഡ്രോയിങ്- കരിശ്മ എലിസബത്ത് തോമസ് (രാജഗിരി പബ്ലിക് സ്കൂൾ), റിൻഷ ഫാത്തിമ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), ഷമിത അഡിഗ (ബിർള പബ്ലിക് സ്കൂൾ). മൂന്ന്: പ്രീ സീനിയർ (ക്ലാസ് 6,7,8): പെൻസിൽ ഡ്രോയിങ്- ദിയ വിനോദ് (ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ),ആമിന ഹനിയ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), ആരോൺ ജോയ് (ബിർള പബ്ലിക് സ്കൂൾ).
നാല്: ജൂനിയർ (ക്ലാസ് 3,4,5): കളറിങ്- അനുശ്രീ പള്ളത്ത് (ഭവൻസ് പബ്ലിക് സ്കൂൾ), ഋത്വിക് രതീഷ് (നോബ്ൾ ഇന്റർനാഷനൽ സ്കൂൾ), എ.പി. ധ്വനി (ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ). 5- സബ് ജൂനിയർ (ക്ലാസ് 1,2): കളറിങ്- ഹാല റഫീഖ് (പേൾ സ്കൂൾ, ദോഹ), ഐസ ബിന്ത് ബാസിൽ (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), അഹമ്മദ് സഹാൻ പള്ളത്ത് (പേൾ സ്കൂൾ, അൽ തുമാമ). 6- കെ.ജി 1, കെ.ജി 2: മിഹിക പറാബ് (രാജഗിരി പബ്ലിക് സ്കൂൾ), റൈഫ നൂറുദ്ദീൻ (പോഡാർ പേൾ സ്കൂൾ), സാത്വിക സന്ദീപ് (ലയോള ഇന്റർനാഷനൽ സ്കൂൾ).
മത്സരത്തിൽ പങ്കെടുത്തവരെ പ്രോഗ്രാം കോഓഡിനേറ്റർ താസീൻ അമീൻ സ്വാഗതം ചെയ്തു. നോർവ പ്രസിഡന്റ് നിസ്സാം അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന ചടങ്ങിൽ മാനേജിങ് കമ്മിറ്റിയംഗങ്ങളും ഐ.സി.സി, ഐ.സി.ബി.എഫ് അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.