സൂഖ് വാഖിഫിലെ പാകിസ്താന് മാമ്പഴോത്സവം സമാപിച്ചു
text_fieldsദോഹ: ഖത്തറിലെ സൂഖ് വാഖിഫിൽ ജൂൺ 27ന് ആരംഭിച്ച പാകിസ്താൻ മാമ്പഴോത്സവം സമാപിച്ചു. പത്തുദിവസം കൊണ്ട് 225,929 കിലോ മാമ്പഴവും മാങ്ങ-ഉൽപന്നങ്ങളുമാണ് വിറ്റുപോയതെന്ന് സൂഖ് വാഖിഫ് അധികൃതർ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. 50 കമ്പനികളുടെ നൂറു സ്റ്റാളുകളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
പത്ത് ദിവസത്തെ ഉത്സവത്തില്‍ സിന്ധ്രി, ചൗന്‍സ, സഫീദ് ചൗന്‍സ, അന്‍വര്‍ റത്തൂല്, ദുസേരി തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഫാല്‍സ, ജാമുന്, പീച്ച് തുടങ്ങിയ സീസണല്‍ പഴങ്ങളും ഉള്‍പ്പെടെ വിവിധതരം പാകിസ്താന് മാമ്പഴങ്ങളാണ് ലഭ്യമായത്. പാകിസ്താന് എംബസിയുടെ സഹകരണത്തോടെ പ്രൈവറ്റ് എൻജിനീയറിങ് ഓഫിസിലെ സെലിബ്രേഷന് കമ്മിറ്റിയാണ് നേതൃത്വം നൽകിയത്. കയറ്റുമതി ചെയ്യുന്ന രാജ്യത്ത് പഴങ്ങളുടെ വിളവെടുപ്പ് സീസണിനെ തുടര്‍ന്നാണ് ആദ്യത്തെ പാകിസ്താന് മാമ്പഴോത്സവം സംഘടിപ്പിച്ചതെന്ന് ഫെസ്റ്റിവല്‍ ജനറല്‍ സൂപ്പര്‍വൈസര്‍ ഖാലിദ് സെയ്ഫ് അല്‍ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.