പാക്കിസ്താനിൽ 300 കോടി ഡോളറിെൻറ നേരിട്ടുള്ള നിക്ഷേപം
text_fieldsദോഹ: നേരിട്ടുള്ള നിക്ഷേപമായും ധനസമ്പാദ്യമായും പാക്കിസ ്താനിൽ 300 കോടി ഡോളറിെൻറ നിക്ഷേപം നടത്തുമെന്ന് ഉപപ്രധാ നമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബി ൻ അബ്ദുറഹ്മാൻ ആൽഥാനി പ്രഖ്യാപിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് നിക്ഷേപം. ഖത്തറും പാക്കിസ്താനും തമ്മിലുള്ള ആഴമേറിയ ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പാക് സന്ദർശനത്തോടനുബന്ധിച്ചാണ് നിക്ഷേപമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞതായി ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പാക്കിസ്താൻ സാമ്പത്തിക വ്യവസ്ഥയിൽ ഖ ത്തറിന് ആത്മവിശ്വാസമുണ്ടെന്നും ഇംറാൻ ഖാെൻറ നേതൃത്വത്തിലുള്ള മികച്ച സർക്കാറാണ് പാക്കിസ്താന് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നിക്ഷേപ പ്രഖ്യാപനത്തോടെ ഖത്തറും പാക്കിസ്താനും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം 900 കോടി ഡോളറായി വർധിക്കും. അമീറിെൻറ സന്ദർശനത്തോടനുബന്ധിച്ച് രാഷ്ട്രീയ, സാമ്പത്തിക, കായിക, സാംസ്കാരിക മേഖലകളിലും മറ്റു രംഗത്തും ഇരുരാഷ്്ട്രങ്ങളും സഹകരണം ശക്തമാക്കുന്നതിനും ധാരണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.