ഫലസ്തീൻ പ്രസിഡൻറ്– അമീർ കൂടിക്കാഴ്ച
text_fieldsദോഹ: ഇസ്രായേലിെൻറ കൈയേറ്റങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ധീരമായി ചെറുത്തുനിൽക്കുന്ന ഫലസ്തീൻ ജനതക്ക് പിന്തുണയുമായി ഖത്തർ. ഔദ്യോഗിക സന്ദർശനാർഥം ദോഹയിലെത്തിയ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തി. അമീരി ദിവാ നിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. ചർച്ചയുടെ തുടക്കത്തിൽ ഫലസ്തീനിലെ ഏ റ്റവും പുതിയ സംഭവവികാസങ്ങൾ പ്രസിഡൻറ് അമീറിനോട് വിശദീകരിച്ചു. സമാധാന ശ്രമങ്ങൾ, ദേശീയ അനു രജ്ഞനം, ഗസയിലെ ഇസ്രായേലിെൻറ ഏറ്റവും പുതിയ കൈയേറ്റ തീവ്ര ശ്രമങ്ങൾ തുടങ്ങിയവയും ഇരുവരും ചർച്ച ചെയ്തു.
ഫലസ്തീൻ ജനതക്ക്പിന്തുണ നൽകുന്നതിൽ ഖത്തറിെൻറ ഉറച്ച നിലപാടിന് അമീറിനെ മഹ്മൂദ് അബ്ബാസ് നന്ദി അറിയിച്ചു. ഉഭയകക്ഷി ബന്ധവും മേഖലയിലെയും രാജ്യാന്തരതലത്തിലെയും ഏറ്റവും പുതിയ വിഷയങ്ങളും പൊതുതാൽപര്യമുള്ള കാര്യങ്ങളിലെ സംഭവവികാസങ്ങളും ചർച്ച ചെയ്തു. മേഖലാ രാജ്യാന്തര വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ ഇരുനേതാക്കളും പങ്കുവച്ചു. ഖത്തറിനെ പ്രതിനിധികരിച്ച് മന്ത്രിമാരും ഫലസ്തീൻ പ്രസിഡൻററിനൊപ്പമുണ്ടായിരുന്ന ഔദ്യോഗിക പ്രതിനിധിസംഘവും ചർച്ചയിൽ പങ്കെടുത്തു.
നേരത്തെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്്ദുറഹ്മാൻ ആൽഥാനിയു മായും മഹ്മൂദ് അബ്ബാസ് ചർച്ച നടത്തിയിരുന്നു. ഉഭയകക്ഷി സഹകരണവും ബന്ധം ശക്തിപ്പെടുത്തുന്നതും പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങളും ചർച്ചയായി. ഫലസ്തീൻ പ്രസിഡൻറിനെയും ഔദ്യേഗിക പ്രതി നിധിസംഘത്തെയും ഹമദ് രാജ്യാന്തരവിമാനത്താവളത്തിൽ വിദേശകാര്യസഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽമുറൈഖിയും ഖത്തറിലെ ഫലസ്തീൻ അംബാസഡർ മുനീർ ഗാന്നവും ചേർന്നായിരുന്നു സ്വീകരിച്ചത്. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഫലസ്തീൻ പ്രസിഡൻറ് വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ മ ടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.