ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ ഖത്തർ
text_fieldsദോഹ: ഫലസ്തീൻ പ്രവിശ്യകളിലെ അപകടകരമായ സാഹചര്യങ്ങൾ തുടരുന്നതിലും സുസ്ഥിരമായ പരിഹാരം കണ്ടെത്തുന്നതിലെ കാലതാമസത്തിലും മുന്നറിയിപ്പുമായി ഖത്തർ. അന്താരാഷ്ട്ര നിയമം നടപ്പാക്കുന്നതിലും ഈ വിഷയത്തിലെ പ്രമേയങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിലും ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി ഉത്തരവാദിത്തം നിർവഹിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ഫലസ്തീനിലെ അനധികൃത കുടിയേറ്റവും അധിനിവേശവും അവസാനിപ്പിക്കുന്നതിന് മുൻകൈയെടുക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പിന്തുണ നൽകണമെന്നും വ്യക്തമാക്കി.
ഫലസ്തീനുൾപ്പെടെ മിഡിലീസ്റ്റിലെ സാഹചര്യങ്ങൾ എന്ന പ്രമേയത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി സംഘടിപ്പിച്ച യോഗത്തിൽ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഖത്തറിെൻറ നിലപാട് വിശദീകരിച്ചത്. ജറൂസലമിൽ ഇസ്രായേൽ അധിനിവേശസേനയും പൊലീസും നടത്തുന്ന നിരന്തര അതിക്രമങ്ങളും ഇസ്ലാമിക, ൈക്രസ്തവ വിശുദ്ധ കേന്ദ്രങ്ങളിലും മസ്ജിദുൽ അഖ്സയിൽ കുടിയേറ്റക്കാർ നടത്തുന്ന പ്രകോപനങ്ങളും അതിക്രമങ്ങളും ശൈഖ അൽയാ ആൽഥാനി ചൂണ്ടിക്കാട്ടി.
ജറൂസലമിെൻറ നിയമപരമായും ചരിത്രപരമായും സാംസ്കാരികവുമായ പദവിയിൽ മാറ്റംവരുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണെന്നും സുരക്ഷാസമിതി, ജനറൽ അസംബ്ലി പ്രമേയങ്ങൾക്ക് വിരുദ്ധമാണെന്നും അവർ വ്യക്തമാക്കി. ഫലസ്തീൻ പ്രവിശ്യകളായ ശൈഖ് ജർറാഹ്, സിൽവാൻ എന്നിവിടങ്ങളിലെ കുടിയേറ്റവും പ്രകോപനപരമായ പ്രവർത്തനങ്ങളും ഐക്യരാഷ്ട്രസഭയിലെ ഖത്തർ അംബാസഡർ ആവർത്തിച്ചു.
യു.എന്നുമായും മറ്റു രാഷ്ട്രങ്ങളുമായും സഹകരിച്ച് നയതന്ത്ര നീക്കങ്ങളിലൂടെ മേഖലയിൽ സമാധാനം സ്ഥാപിക്കുകയാണ് വേണ്ടെന്നും സ്ഥിരം വെടിനിർത്തൽ കരാറിൽ എത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഗസ്സയിൽ രണ്ട് ദശലക്ഷത്തിലധികം ജനങ്ങളാണ് കടുത്ത ഉപരോധത്തെ തുടർന്ന് ദുരിതക്കയത്തിലുള്ളതെന്നും അവർ പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽ മാറ്റമില്ലെന്നും ജനതയുടെ ദുരിതമകറ്റുന്നതിനായി മാനുഷിക, വികസന സഹായങ്ങൾ ഖത്തർ നൽകുന്നുണ്ടെന്നും അവർ സൂചിപ്പിച്ചു. ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും 1967ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ജറൂസലം തലസ്ഥാനമാക്കിയുള്ള ഫലസ്തീൻ രാഷ്ട്രമാണ് നിലവിൽ വരേണ്ടതെന്നും ശൈഖ അൽയാ സൈഫ് ആൽഥാനി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.