Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫ​ല​സ്​​തീ​ൻ...

ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ് ഖത്തർ​ അ​മീറുമായി കൂ​ടി​ക്കാ​ഴ്​​ച നടത്തി

text_fields
bookmark_border
ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ് ഖത്തർ​ അ​മീറുമായി കൂ​ടി​ക്കാ​ഴ്​​ച നടത്തി
cancel

ദോ​ഹ: ഖ​ത്ത​റി​ലെ​ത്തി​യ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സു​മാ​യി അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഫ​ല​സ്​​തീ​നി​ലെ ഏ​റ്റ​വും പു​തി​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു.

ഫ​ല​സ്​​തീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ കാ​ര്യ​ങ്ങ​ളും മി​ഡി​ലീ​സ്​​റ്റി​ലെ സ​മാ​ധാ​ന​ച​ർ​ച്ച​ക​ൾ സം​ബ​ന്ധി​ച്ചും മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ വി​​ശ​ദീ​ക​രി​ച്ചു. ഫ​ല​സ്​​തീ​ന് എ​ല്ലാ​കാ​ല​ത്തും എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​ന്ന ഖ​ത്ത​റി​ന്​ അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ആ​സ്ഥാ​ന​മാ​ക്കി സ്വ​ത​ന്ത്ര​ഫ​ല​സ്​​തീ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് ഖ​ത്ത​റി​െൻറ എ​ല്ലാ​കാ​ല​ത്തെ​യും നി​ല​പാ​ടെ​ന്ന്​ അ​മീ​ർ അ​റി​യി​ച്ചു. എ​ന്നും ഫ​ല​സ്​​തീ​നു​ള്ള പി​ന്തു​ണ ഖ​ത്ത​ർ തു​ട​രും.

ഇ​രു​രാ​ജ്യ​വും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നും ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​രു​നേ​താ​ക്ക​ളും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestine
News Summary - Palestinian President arrives in Doha
Next Story