Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തി പാ​ന​ല്‍ ച​ര്‍ച്ച

text_fields
bookmark_border
discussion
cancel
camera_alt

ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ല്‍ഫെ​യ​റും മെ​ന്റീ​വ് ഖ​ത്ത​റും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ച്ച പാ​ന​ല്‍ ച​ര്‍ച്ച ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ദോ​ഹ: മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ കു​റി​ച്ച് ആ​ളു​ക​ള്‍ക്ക് അ​വ​ബോ​ധം ന​ല്‍കി​യും മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യി​ലെ വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ത്തും ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ല്‍ഫെ​യ​റും മെ​ന്റീ​വ് ഖ​ത്ത​റും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ച്ച പാ​ന​ല്‍ ച​ര്‍ച്ച.

മ​നഃ​ശാ​സ്ത്ര​ത്തി​ന്റെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ദ​ഗ്ധ​രു​ടെ പാ​ന​ലു​മാ​യി സം​വ​ദി​ക്കാ​ന്‍ പ​രി​പാ​ടി​യി​ലൂ​ടെ അ​വ​സ​ര​മൊ​രു​ങ്ങി. ആ​സ്റ്റ​ര്‍ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ലെ സ്പെ​ഷ​ലി​സ്റ്റ് സൈ​ക്കാ​ട്രി​സ്റ്റ് ഡോ. ​ടി​ഷ റെ​യ്ച​ല്‍ ജേ​ക്ക​ബ്, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് എം.​ഐ. ഖ​ലീ​ല്‍, ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​നി​ലെ സൈ​ക്കോ തെ​റ​പ്പി​സ്റ്റ് ജോ​ര്‍ജ് വി. ​ജോ​യ് എ​ന്നി​വ​ർ സ​ദ​സ്സു​മാ​യി സം​വ​ദി​ച്ചു.

മ​നഃ​ശാ​സ്ത്ര സം​ബ​ന്ധി​യാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യ​പ്പെ​ട്ട പ​രി​പാ​ടി​യി​ല്‍ മാ​ന​സി​കാ​രോ​ഗ്യ​ത്തെ ഗൗ​ര​വ​പൂ​ര്‍വം ആ​ളു​ക​ള്‍ സ​മീ​പി​ക്കു​ക​യോ വി​ദ​ഗ്ധ ഉ​പ​ദേ​ശം തേ​ടു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് പാ​ന​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഡി.​പി.​എ​സ് സ്കൂ​ള്‍ സൈ​ക്കോ​ള​ജി അ​ധ്യാ​പി​ക അ​നു അ​ച്ചാ​മ്മ വ​ർ​ഗീ​സ് മോ​ഡ​റേ​റ്റ​റാ​യി.

ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്നേ​ഹ​പൂ​ര്‍ണ​മാ​യ ഒ​രു ത​ലോ​ട​ല്‍ വ​രെ ച​ഞ്ച​ല​മാ​യ മ​ന​സ്സി​നെ ശാ​ന്ത​മാ​ക്കി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ ന​ട​ത്താ​നു​ത​കു​മെ​ന്നും പ്ര​വാ​സ​ലോ​ക​ത്ത് ഒ​റ്റ​പ്പെ​ട​ലി​ന്റെ​യും ജോ​ലി ഭാ​ര​ത്തി​ന്റെ​യും പേ​രി​ല്‍ ധാ​രാ​ളം ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​മ്പോ​ള്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ക്ക് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​സീ​ന്‍ അ​മീ​ന്‍, മെ​ന്റീ​വ് പ്ര​തി​നി​ധി​ക​ളാ​യ ഹു​സൈ​ന്‍ വാ​ണി​മേ​ല്‍, മു​ഹ​മ്മ​ദ് അ​സ്‍ലം വേ​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ സ​ക്കീ​ന അ​ബ്ദു​ല്ല ന​ന്ദി പ​റ​ഞ്ഞു. സ​ലാ​ഹ് എം, ​ഷ​മീ​ല്‍ വി.​എം, ഷാ​ദി​യ ഷ​രീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മെ​ന്റീ​വ് നി​ര്‍മി​ച്ച ഡോ​ക്യു​മെ​ന്റ​റി​യു​ടെ പ്ര​ദ​ര്‍ശ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental HealthQatar NewsPanel Discussion
News Summary - Panel discussion on the importance of mental health
Next Story