'വോൾവോ'യുടെ പാനൽ ചർച്ച; സുസ്ഥിര പ്രവർത്തനങ്ങൾക്ക് പിന്തുണ
text_fieldsദോഹ: സുസ്ഥിര വികസനങ്ങൾക്ക് ഊന്നൽ നൽകുന്ന ഖത്തറിൽ അതേ പ്രമേയത്തിൽ പ്രമുഖ കാർനിർമാതാക്കളായ വോൾവോ സംഘടിപ്പിച്ച ചർച്ച സദസ്സ് ശ്രദ്ധേയമായി. ബോസ്കോ മെനെസെസ് ആരംഭിച്ച 'ബിഗ് ബി മീറ്റ് അപ്' മായി സഹകരിച്ചായിരുന്നു പരിപാടി. സുസ്ഥിരതക്ക് കൂടി ഊന്നൽ നൽകിയുള്ള വോൾവോയുടെ വാഹന നിർമാണവും ലക്ഷ്യവും വിവരിക്കുന്നതും പ്രഖ്യാപിക്കുന്നതുമായിരുന്നു പരിപാടി. സുരക്ഷപോലെതന്നെ, സുസ്ഥിരതക്കും പ്രധാന്യം നൽകിയാണ് വോൾവോ ഉൽപന്നങ്ങൾ നിർമിക്കുന്നത്. 2040 ഓടെ കാർബൺ ബഹിർഗമന രഹിത കമ്പനിയായി മാറും.എൻബാത് ഹോൾഡിങ്സ് സി.ഇ.ഒയും, എവർഗ്രീൻ ഓർഗാനിക് സ്ഥാപകനുമായ ഗാനിം അൽ സുലൈതി, പരിസ്ഥിതി പ്രവർത്തക ഐഷ അൽ മആദീദ്, റീൽ അൽ മുഫ്തഹ്, ആർകിടെക്ട് ഡോ. ഫർഹാൻ സകാൽ എന്നിവർ പാനൽ ചർച്ചയിൽ പങ്കാളികളായി. ഖത്തറിലെ സ്വീഡൻ അംബാസഡർ ആന്ദ്രെ ബെങ്ട്സൻ, ഫ്രണ്ട്സ് ഓഫ് നാച്വർ ചെയർമാൻ ഡോ. സൈഫ് അലി അൽ ഹജ്രി, ഡൊമാസ്കോ വോൾവോ എം.ഡി ജൊനാഥൻ പൊള്ളോക്ക് എന്നിവരും പങ്കെടുത്തു.
സുസ്ഥിരതയെക്കുറിച്ചും ഖത്തറിലെ പ്രാധാന്യത്തെക്കുറിച്ചും വിവിധ സംഘടനകളുമായി സഹകരിച്ച് സുസ്ഥിര പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനെകുറിച്ചും വിദഗ്ധർ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. സുരക്ഷയെന്ന പോലെ, പരിസ്ഥിതി സൗഹൃദവും വോൾവോക്ക് പ്രധാനമാണ്. ആഗോളതാപനം തടയാനുള്ള വിവിധ പദ്ധതികളിൽ വോൾവോയും ഭാഗമാവും. താപനം കുറക്കാനുള്ള ലോകത്തിെൻറ ശ്രമങ്ങളിൽ ഫലപ്രദമായി തന്നെ വോൾവോയും പങ്കാളിയാവുമെന്നും, കാർബൺ ബഹിർഗമനം കുറക്കാൻ ദീർഘകാല പദ്ധതികൾ നടപ്പാക്കുന്നതിനാണ് മുൻഗണനയെന്നും ഡൊമാസ്കോ വോൾവോ എം.ഡി ജൊനാഥൻ പൊള്ളോക്ക് പറഞ്ഞു. കാർബൺ ബഹിർഗമനം വാഹന വ്യവവസായ മേഖലയിലെ വിവിധ നടപടി ക്രമങ്ങളിലൂടെ കുറക്കേണ്ട കാര്യങ്ങളും പാനൽ ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. വിവിധ പദ്ധതികൾ സംബന്ധിച്ച നിർദേശവും മുന്നോട്ട് വെച്ചു. ദോഹമാർക്കറ്റിങ് സർവിസ് കമ്പനി (ഡൊമാസ്കോ) വഴിയാണ് ഖത്തറിൽ വോൾവോ കാറുകളുടെ വിതരണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.