ദോഹ മെേട്രായിൽ ഇനി കടലാസ് ടിക്കറ്റുകളില്ല
text_fieldsദോഹ: പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും ഉയർത്തിപ്പിടിക്കുന്നതിെൻറ ഭാഗമായി ദോഹ മെേട്രായിൽ കടലാസ് ടിക്കറ്റുകൾ നിർത്തലാക്കിയതായി അധികൃതർ അറിയിച്ചു. പേപ്പർ ടിക്കറ്റുകൾ നിർത്തലാക്കുകയാണെന്നും സുസ്ഥിരതയെ േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി പേപ്പർ ടിക്കറ്റുകൾക്കുപകരം വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡുകൾ യാത്രക്കായി ഉപയോഗിക്കണമെന്നും ദോഹ മെേട്രാ ട്വീറ്റ് ചെയ്തു.
കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി സെപ്റ്റംബർ ഒന്നിന് 30 ശതമാനം ശേഷിയിൽ ദോഹ മെേട്രാ പ്രവർത്തനം പുനരാരംഭിച്ചപ്പോൾ കടലാസ് ടിക്കറ്റുകൾ യാത്രക്കാർക്ക് നൽകിയിരുന്നില്ല.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദോഹ മെേട്രായിൽ ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ടിക്കറ്റുകൾ ലഭ്യമായിരിക്കുകയില്ല. അംഗീകൃത റീട്ടെയിൽ ഏജൻസികളിൽനിന്നോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽനിന്നോ യാത്രക്ക് മുമ്പായി സ്റ്റാൻഡേർഡ് ട്രാവൽ കാർഡുകൾ സ്വന്തമാക്കണമെന്നും ദോഹ മെേട്രാ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.