Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപാ​രാ​ലി​മ്പി​ക്സ്:...

പാ​രാ​ലി​മ്പി​ക്സ്: ഖ​ത്ത​റി​ൽ​നി​ന്ന് ര​ണ്ടു​പേ​ർ

text_fields
bookmark_border
Paralympics
cancel
camera_alt

പാ​രാ​ലി​മ്പി​ക്സി​ൽ മ​ത്സ​രി​ക്കു​ന്ന ഖ​ത്ത​റി​ന്റെ അ​ലി അ​ർ​ഷാ​ദ്, സാ​റാ മ​സൂ​ദ് എ​ന്നി​വ​ർ കോ​ച്ചി​ങ് ടീ​മി​നൊ​പ്പം മാ​ർ​ച്ചി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ദൃ​ശ്യം സ്റ്റേ​ഡി​യ​ത്തി​ലെ സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ​പ്പോ​ൾ

ദോ​ഹ: ബു​ധ​നാ​ഴ്ച പാ​രി​സി​ൽ ആ​രം​ഭി​ച്ച പാ​രാ​ലി​മ്പി​ക്സി​ൽ ഖ​ത്ത​റി​ന്റെ കു​പ്പാ​യ​ത്തി​ൽ ര​ണ്ടു​പേ​ർ മ​ത്സ​രി​ക്കും. പു​രു​ഷ വി​ഭാ​ഗം 100 മീ​റ്റ​റി​ലും 800 മീ​റ്റ​ർ വീ​ൽ​ചെ​യ​ർ റേ​സി​ങ്ങി​ലും മ​ത്സ​രി​ക്കു​ന്ന അ​ലി അ​ർ​ഷാ​ദ്, വ​നി​ത​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ സാ​റ മ​സൂ​ദ് എ​ന്നി​വ​രാ​ണ് ഖ​ത്ത​റി​നാ​യി മാ​റ്റു​ര​ക്കു​ന്ന​ത്.

38കാ​രി​യാ​യ സാ​റ മ​സൂ​ദ് 2016 റി​യോ പാ​രാ​ലി​മ്പി​ക്സ് എ​ഫ് 33 വ​നി​ത ഷോ​ട്ട്പു​ട്ടി​ൽ ഖ​ത്ത​റി​നാ​യി ​വെ​ള്ളി നേ​ടി​യി​രു​ന്നു. പാ​രാ​ലി​മ്പി​ക്സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ഖ​ത്ത​രി വ​നി​ത കാ​യി​ക താ​രം എ​ന്ന റെ​ക്കോ​ഡി​നെ മെ​ഡ​ൽ തി​ള​ക്ക​ത്തോ​ടെ സ​മ്പ​ന്ന​മാ​ക്കി​യാ​ണ് സാ​റ ച​രി​ത്ര​മെ​ഴു​തി​യ​ത്.

വേ​ൾ​ഡ് പാ​രാ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച അ​ലി അ​ർ​ഷാ​ദി​ന്റെ ക​ന്നി ഒ​ളി​മ്പി​ക്സാ​ണ് പാ​രി​സി​ലേ​ത്. ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ലും വെ​സ്റ്റ് ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ലും അ​ർ​ഷാ​ദ് മെ​ഡ​ൽ നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParalympicsQatar news
News Summary - Paralympics: Two from Qatar
Next Story