Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​കൂൾ തുറക്കൽ: ആശങ്ക...

സ്​കൂൾ തുറക്കൽ: ആശങ്ക വിടാതെ രക്ഷിതാക്കൾ

text_fields
bookmark_border
സ്​കൂൾ തുറക്കൽ: ആശങ്ക വിടാതെ രക്ഷിതാക്കൾ
cancel

ദോഹ: കോവിഡ്​ ഭീഷണി പൂർണമായും ഒഴിയാത്ത സാഹചര്യത്തിൽ സെപ്​റ്റംബർ ഒന്നുമുതൽ സ്​കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കളുടെ ആശങ്ക തുടരുന്നു. 2020 -2021 അധ്യയന വർഷത്തി​െൻറ ആദ്യ സെമസ്​റ്ററിൽ ഒൺലൈൻ പഠനരീതി മാത്രം മതിയെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോടാവശ്യപ്പെട്ട് കൂടുതൽ രക്ഷിതാക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം 'ദ പെനിൻസുല' പുറത്തുവിട്ട സർവേ റിപ്പോർട്ടിനോട് പ്രതികരിച്ചാണ് കൂടുതൽ രക്ഷിതാക്കൾ പ്രതികരണം അറിയിച്ചിരിക്കുന്നത്. പത്രം പുറത്തുവിട്ട സർവേയിൽ 85 ശതമാനം രക്ഷിതാക്കളും ആദ്യ സെമസ്​റ്ററിൽ ഒാൺലൈൻ ക്ലാസ്​ മതിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. കുറച്ച് രക്ഷിതാക്കൾ മാത്രമാണ് ക്ലാസ്​ റൂം പഠനം പുനരാരംഭിക്കേണ്ടതി​െൻറ ആവശ്യകത ഉന്നയിച്ച് സ്​കൂൾ തുറക്കുന്നതിനെ പിന്തുണച്ച് രംഗത്ത് എത്തിയത്.

സർവേ റിപ്പോർട്ടിനോട് പ്രതികരിച്ച് ദിനപത്രത്തിലേക്ക് ഇ-മെയിൽ വഴിയായും പത്രത്തി​െൻറ സമൂഹ മാധ്യമ പേജുകളിലൂടെയുമാണ് രക്ഷിതാക്കൾ തങ്ങളുടെ ആശങ്ക അറിയിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും ആശങ്ക രേഖപ്പെടുത്തിയത് കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും കുറിച്ചാണ്.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആദ്യ സെമസ്​റ്ററിൽ ഒാൺലൈൻ പഠനരീതി മതിയെന്നാണ് രക്ഷിതാക്കൾ മന്ത്രാലയത്തോടാവശ്യപ്പെടുന്നത്.

അതേസമയം, മന്ത്രാലയം മുന്നോട്ടുവെച്ച മിശ്ര പഠനരീതിയെ പിന്തുണച്ച് രംഗത്തെത്തിയ രക്ഷിതാക്കൾ പറയുന്നത് ദീർഘകാലം ക്ലാസ്​ റൂമുകളുമായി വിദ്യാർഥികൾക്ക് ബന്ധമില്ലാതിരുന്നാൽ അത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്. മാനസിക വളർച്ചയെയും വിദ്യാർഥിയു​െട പഠന മികവിനെയും ഇത് ബാധിക്കുമെന്നും രക്ഷിതാക്കൾ ഓർമപ്പെടുത്തി.

രാജ്യത്ത് കോവിഡ് –19 കേസുകൾ പൂജ്യത്തിലെത്തുന്നതു വരെയെങ്കിലും സ്​കൂളുകൾ തുറക്കുന്നത് നീട്ടിവെക്കണമെന്നും നിലവിലെ സാഹചര്യത്തിൽ കുട്ടികളെ സ്​കൂളുകളിലേക്ക് വിടുന്നതിന് മാനസികമായി തയാറല്ലെന്നും രക്ഷിതാക്കൾ വ്യക്തമാക്കുന്നു. മന്ത്രാലയം തങ്ങളുടെ അപേക്ഷകളും അഭ്യർഥനയും സ്വീകരിക്കണമെന്നും കണക്കിലെടുക്കണമെന്നും ആദ്യ സെമസ്​റ്ററിൽ ഒൺലൈൻ ക്ലാസ്​ മതിയെന്ന തീരുമാനത്തിലേക്കെത്തണമെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

മന്ത്രാലയം മുന്നോട്ടുവെച്ച ബ്ലെൻഡഡ് ലേണിങ്​ സംവിധാനം പ്രയാസകരമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച് ചില സ്​കൂളുകളും രംഗത്ത് വന്നിട്ടുണ്ട്​. ദ പെനിൻസുല ദിനപത്രം നടത്തിയ ഒൺലൈൻ സർവേയിൽ 34,300 പേരാണ് പങ്കെടുത്തത്.

സെപ്റ്റംബർ ഒന്നു മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ക്ലാസ്​ റൂം പഠനവും ഒൺലൈൻ പഠനവും സമന്വയിപ്പിച്ചുള്ള മിശ്ര പാഠ്യ വ്യവസ്​ഥയായിരിക്കും നടപ്പാക്കുകയെന്നും ഇതുപ്രകാരം ഒരു വിദ്യാർഥിക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ക്ലാസിലെത്തിയാൽ മതിയാകുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. നേരത്തേ നിശ്ചയിച്ചിരുന്ന വ്യവസ്​ഥയിൽ മാറ്റം വരുത്തിയാണ് കഴിഞ്ഞ ദിവസം മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്കും പ്രീ സ്​കൂളുകൾക്കും ഉന്നത കലാലയങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school open
Next Story