പാർക്കിെൻറ രൂപരേഖയിലെ അവകാശതർക്കം: വ്യക്തതയുമായി അശ്ഗാൽ
text_fieldsദോഹ: ഉപരോധത്തിെൻറ നാലാം വർഷത്തോടനുബന്ധിച്ച് ഉനൈസയിൽ നിർമിക്കാനുദ്ദേശിക്കുന്ന പാർക്കിെൻറ രൂപരേഖയുടെ ബൗദ്ധികാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിൽ വ്യക്തതയുമായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ രംഗത്തെത്തി. പാർക്കിെൻറ രൂപരേഖയുടെ ബൗദ്ധികാവകാശം ഉന്നയിച്ച് ഖത്തരി കലാകാരനായ അബ്ദുൽ ഹമിദ് അൽ സിദ്ദീഖിയാണ് രംഗത്തെത്തിയത്. രാജ്യത്തെ സ്വദേശികളും വിദേശികളുമായ കലാകാരന്മാരുമായി സഹകരിക്കുന്നതിനെ അശ്ഗാൽ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്നും അവരുടെ വിജയം അശ്ഗാലിെൻറ വിജയം കൂടിയാണെന്നും പൊതുമരാമത്ത് വകുപ്പ് പറഞ്ഞു. അതേസമയം, ഉനൈസയിൽ ഉപരോധത്തിെൻറ സ്മരണയിൽ നിർമിക്കാനുദ്ദേശിക്കുന്ന പാർക്കിെൻറ രൂപരേഖ സംബന്ധിച്ചുള്ള അബ്ദുൽ ഹമീദ് അൽ സിദ്ദീഖിയെന്ന കലാകാരെൻറ അവകാശവാദങ്ങൾ തീർത്തും തെറ്റാണ്.
പാർക്കിെൻറ മധ്യത്തിൽ ഖത്തറിെൻറ ഭൂപടം വരുന്ന രീതിയിൽ രൂപരേഖ തയ്യാറാക്കിയത് അശ്ഗാലിന് കീഴിലുള്ള ഡിസൈനർമാരാണ്. ഖത്തറിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് പാർക്ക് നിർമിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് പാർക്കിെൻറ രൂപരേഖ. എൻജിനീയർ ഹിസ്സ അൽ കഅ്ബിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പാർക്കിെൻറ നിർമാണ ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നത്. രൂപരേഖ ഏതെങ്കിലും വ്യക്തിയോ കമ്പനിയോ നേരത്തെ പ്രദർശിപ്പിച്ചിരുന്നതല്ല. എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ യാദൃശ്ചികമാകാം. ഖത്തറിെൻറ ഭൂപടത്തിൽ വിരലടയാളത്തിെൻറ മാതൃക 2016ൽ പുറത്തിറങ്ങിയതാണ്. ഖത്തർ ഗ്രീൻ ബിൽഡിംഗ് കൗൺസിലിെൻറ പ്രത്യേക പുരസ്കാരം ഈ രൂപരേഖക്ക് ലഭിച്ചിട്ടുണ്ടെന്നും അശ്ഗാൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.