ആഗോള പാർലമെൻറ് സംഗമം
text_fieldsേദാഹ: ഇൻറർപാർലമെൻററി യൂനിയൻ (െഎ.പി.യു) 140ാം ജനറൽ അസംബ്ലിക്ക് ദോഹയിലെ ഷെറാട്ടൻ ഹോട്ടലിൽ ശനിയാഴ്ച തുടക്കമായി. ഏപ്രിൽ പത്തുവരെയുള്ള സമ്മേളനത്തിൽ വിവിധ രാജ് യങ്ങളുടെ പാർലമെൻറുകളുടെ ഉന്നതരും പ്രതിനിധികളുമാണ് പെങ്കടുക്കുന്നത്. ൈവകു ന്നേരം നടന്ന ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പെങ്കടുത്തു. പ്രധാ നമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, നയത ന്ത്രപ്രതിനിധികൾ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഇൻറർ പാർലിമെൻററി യൂണിയൻ പ്രസിഡൻറ് ഗബ്രിയേല ക്യൂവാസ് ബാരോൻ, സെക്രട്ടറി ജനറൽ മാർട്ടിൻ ചുങ്ഗോങ്, യു എൻ കൗണ്ടർ ടെററിസം ഓഫീസ് അണ്ടർ സെക്രട്ടറി വ്ളാദിമിർ വൊറോൻകോവ് തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. െഎ.പി.യു പ്രസിഡൻറ് ഗബ്രിയേല ഷ്യുവസ് ബരോൺ, െഎക്യരാഷ്ട്രസഭയുടെ തീവ്രവാദ വിരുദ്ധ വിഭാഗത്തിെൻറ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ വ്ലാഡ്മിർ വൊറേങ്കാവ് തുടങ്ങിയവരും പെങ്കടുത്തു.
വിവിധ രാജ്യങ്ങളിലെ പാർലമെൻറുകളുടെ ഉന്നതരും പ്രതിനിധികളും അടക്കം 160ലധികം രാജ്യങ്ങളില്‍നി ന്നായി 2271 പേരാണ് പങ്കെടുക്കുന്നതെന്ന് ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല സെയ്ദ് ആല് മഹ്മൂദ് അറിയിച്ചിട്ടുണ്ട്. അതേസമയം ഖത്തറിനെതിരെ ഉപരോധം നടത്തുന്ന സൗദി, യു.എ.ഇ, ബഹ്ൈറൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ സമ്മേളനത്തിൽ പെങ്കടുക്കുന്നില്ല. എന്നാൽ ഉപരോധ രാജ്യങ്ങള്‍ക്കും സമ്മേള നത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണം അയച്ചിരുന്നു. ഫെഡറല്‍ അസംബ്ലി ഓഫ് റഷ്യയുടെ സാന്നിധ്യം സ മ്മേളനത്തിലുണ്ട്. പാര്‍ലമെൻറുകളുടെ അംഗങ്ങള്‍, ഓഹരിപങ്കാളികള്‍, ഐപിയു അംഗത്വത്തിനു പുറത്തുള്ള വര് തുടങ്ങിയവര്‍ പെങ്കടുക്കുന്നുണ്ട്. വിവിധ ലോകപാര്ലമെൻറുകളുടെ 80 തലവന്മാരുടെ സാന്നിധ്യവുമുണ്ട്. ചരിത്രത്തിലാദ്യമായാണ് ഐപിയു സമ്മേളനത്തിൽ ഇത്ര വലിയ പങ്കാളിത്തമെന്ന് ശൂറാകൗൺസിൽ സ്പീക്കർ പറഞ്ഞു.
ലോക പാര്‍ലമെൻറ് നേതാക്കള്‍ക്ക് ഖത്തറിലുള്ള വിശ്വാസമാണ് വര്‍ധിച്ച പങ്കാളിത്തം തെളിയിക്കു ന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിന് കീഴില്‍ നയതന്ത്രമേഖലയിൽ ഖത്തർ കൈവരിച്ച നേട്ടത്തിെൻറ പ്രതിഫലനമാണ് ഇത്രയധികം നേതാക്കൾ പെങ്കടുക്കുന്നതിലൂടെ തെളിയിക്കപ്പെടുന്നതെന്നും വിലയിരുത്തപ്പെടുന്നു. അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ പാർലിമെൻറ് സ്പീക്കർമാരുമായും ദേശീയ കൗൺസിൽ, നിയമനിർമാ ണസമിതി, സെനറ്റ് അംഗങ്ങളുമായും ഐ പി യു പ്രതിനിധി തലവന്മാരുമായും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. നേരത്തെ, ഐ പി യു പ്രസിഡൻറ് ഗബ്രിയേല ക്യൂവാസ് ബാരോൻ, യൂണിയൻ എക്സിക്യൂട്ടിവ് സമിതി അം ഗങ്ങൾ എന്നിവരുമായും അമീർ ശൈഖ് തമീം കൂടിക്കാഴ്ച നടത്തിയിരുന്നു. ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ് മദ് ബിന്‍ അബ്ദുല്ല സെയ്ദ് ആല് മഹ്മൂദ് പങ്കെടുത്തു.
വിദ്യാഭ്യാസത്തിന് ഉൗന്നൽ
െഎ.പി.യുവിെൻറ 140ാമത് സെഷനില്‍ വിദ്യാഭ്യാസത്തിനാണ് ഊന്നല്‍. സമാധാനത്തിനായി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള ഇടമായി പാര്ലമെൻറുകളെ ഉപയോഗപ്പെടുത്തല്‍ എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിെൻറ പ്രധാന പ്രമേയം. രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സ മാധാനവും ക്ഷേമവും അഭിവൃദ്ധിയും സാധ്യമാക്കുന്നതിനും അസംബ്ലി സെഷന് സഹായിക്കുമെന്നാണ് പ്ര തീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.