പാസഞ്ചർ ഓവർ േഫ്ലാ ഏരിയ 31വരെ
text_fieldsദോഹ: ലോകകപ്പിന്റെ ആഘോഷ നാളുകൾ അവസാനിച്ച് മടക്കയാത്ര സജീവമായെങ്കിലും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ച പാസഞ്ചർ ഓവർ േഫ്ലാ ഏരിയ ഡിസംബർ 31വരെ നിലനിർത്തും.
ഹമദ്, ദോഹ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യാത്രക്കാർക്കായി നവംബർ ആദ്യവാരത്തിൽ പാസഞ്ചർ ഓവർേഫ്ലാ ഏരിയ ആരംഭിച്ചത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഫുട്ബാൾ അനുബന്ധമായ വിവിധ വിനോദ പരിപാടികൾക്കായി സമയം ചെലവഴിക്കാനുള്ള ഇടം എന്നതിനൊപ്പം തിരക്ക് കുറക്കാനും വഴിയൊരുക്കി.
യാത്രക്കാർക്കുള്ള ഫാൻ സോൺ ആയും ഇവ ഉപയോഗിച്ചിരുന്നു. യാത്രക്ക് നാലു മുതൽ എട്ടു മണിക്കൂർ മുമ്പുവരെ എത്തുന്നവർക്ക് വിനോദങ്ങളിൽ ഏർപ്പെട്ട് സമയം ചെലവഴിക്കാനുള്ള വഴികൂടിയായിരുന്നു ഒാവർേഫ്ലാ ഏരിയയെന്ന് മതാർ ചീഫ് ഓപറേഷൻ ഓഫിസർ എൻജിനീയർ ബദർ അൽ മീർ പറഞ്ഞു.
റോമിങ് പരേഡ്, ലഈബ് സ്റ്റാച്യൂ, ഭക്ഷ്യ-ശീതളപാനീയ സ്റ്റാളുകൾ, ഗെയിമിങ് സോൺ, കുട്ടികൾക്കുള്ള ഫുട്ബാൾ പിച്ച്, ലഗേജ് സ്റ്റോറേജ്, ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡെസ്ക്, ൈഫ്ലറ്റ് ഇൻഫർമേഷൻ സ്ക്രീൻ, ഫ്രീ വൈഫൈ ഏരിയ എന്നിവയും ഉൾപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കാണികളും പാസഞ്ചർ ഓവർേഫ്ലാ ഏരിയയെ ഏറെ പ്രശംസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.