തൊഴിലാളികളുടെ പാസ്പോർട്ട് സേവനങ്ങൾ: ഇന്ത്യൻ എംബസി പ്രത്യേക ക്യാമ്പ് 27ന്
text_fieldsദോഹ: ഇന്ത്യക്കാരായ തൊഴിലാളികളുടെ പാസ്പോർട്ട് സംബന്ധിച്ച വിവിധ ആവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യൻ എംബസി നവംബർ 27ന് പ്രത്യേക ക്യാമ്പ് നടത്തുന്നു. ഏഷ്യൻ ടൗണിൽ നടക്കുന്ന ക്യാമ്പ് ഏഷ്യൻ ടൗണിലും സമീപത്തും താമസിക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികളുടെ പാസ്പോർട്ട് സേവനങ്ങൾക്ക് വേണ്ടിയാണെന്ന് എംബസി അറിയിച്ചു.
ഗ്രാൻറ്മാളിലെ ഗേറ്റ് നമ്പർ എട്ടിൽ ആംഫി തിയേറ്റർ ടിക്കറ്റ് കൗണ്ടറിലാണ് ക്യാമ്പ്. രാവിലെ പത്ത് മുതൽ ഉച്ചക്ക് 12 മണിവരെയാണ് ക്യാമ്പ്. മുൻകൂട്ടി അപേക്ഷ നൽകാതെ നേരിട്ടുതന്നെ എത്തി ക്യാമ്പിൽ പങ്കെടുക്കാനാകും. ക്യാമ്പിനെത്തുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകാനായി രാവിലെ എട്ട് മുതൽ പ്രത്യേകസംഘത്തെ നിയോഗിക്കും. ഓൺലൈൻ അപേക്ഷാഫോം പൂരിപ്പിക്കുന്നതടക്കമുള്ള നടപടികൾക്ക് ഈ സംഘം തൊഴിലാളികളെ സഹായിക്കും.
ക്യാമ്പിനെത്തുന്നവർ എല്ലാവിധ കോവിഡ്പ്രതിരോധനടപടികളും സ്വീകരിക്കണമെന്ന് എംബസി അറിയിച്ചു. കഴിഞ്ഞ ആഴ്ച എംബസി കോൺസുലാർ സേവനങ്ങൾക്കായി ക്യാമ്പ് നടത്തിയിരുന്നു. 400ലധികം അപേക്ഷകർ പങ്കെടുത്തിരുന്നു. പാസ്പോർട്ട്, പി.സി.സി, കോൺസുലാർ അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി എംബസി ഇൗയടുത്ത് പ്രത്യേക ഓൺലൈൻ അടിയന്തര അപ്പോയിൻറ്മെൻറ് സംവിധാനവും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.