പട്ടാമ്പി കൂട്ടായ്മ ജനറൽ ബോഡി യോഗം
text_fieldsപട്ടാമ്പി കൂട്ടായ്മയുടെ ജനറൽബോഡി യോഗവും ഹംസ പുളിക്കലിനുള്ള യാത്രയയപ്പ് ചടങ്ങും ഏഷ്യൻ ടൗണിൽ ചേർന്നപ്പോൾ
ദോഹ: പട്ടാമ്പി കൂട്ടായ്മയുടെ ജനറൽ ബോഡി യോഗവും ഹംസ പുളിക്കലിനുള്ള യാത്രയയപ്പ് ചടങ്ങും നടന്നു. പട്ടാമ്പി കൂട്ടായ്മ പ്രസിഡന്റ് ഫൈസൽ പുളിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഫി പടാത്തൊടി സ്വാഗതവും പറഞ്ഞു. വൈസ് പ്രസിഡന്റ് ഷമീർ സംസാരിച്ചു. നോർക്കയിൽ പ്രവാസികൾക്കുള്ള അംഗത്വം, പ്രവാസിക്ഷേമ നിധി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രവാസി സാമൂഹിക പ്രവർത്തകൻ അബ്ദുൽ റൗഫ് കൊണ്ടോട്ടി ക്ലാസെടുത്തു.
പ്രവാസിയുടെ ആരോഗ്യ കാര്യങ്ങൾ എന്ന വിഷയത്തിൽ ഖത്തർ ഹമദ് ഹോസ്പിറ്റൽ ഫിസിയോതെറപ്പി സ്പെഷലിസ്റ്റ് മുഹമ്മദ് ഹനീഫ് സംസാരിച്ചു. അംഗങ്ങൾക്കുള്ള നിക്ഷേപ സാധ്യതകളെ കുറിച്ചും പുതിയ പ്രോജക്ടിനെ സംബന്ധിച്ചും ഷാനവാസ് സംസാരിച്ചു. സംശയങ്ങൾക്കുള്ള മറുപടികളും വിശദീകരണങ്ങളുമായി നടന്ന ചർച്ച അലി, ഷബീബ്, നിസാർ, ബാബു എന്നിവർ ചേർന്ന് നിയന്ത്രിച്ചു.
40 വര്‍ഷത്തെ സുദീര്‍ഘമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പട്ടാമ്പി കൂട്ടായ്മയുടെ മുതിർന്ന അംഗമായ ഹംസ പുളിക്കലിന് അബ്ദുൽ റൗഫ് കൊണ്ടോട്ടി മെമെന്റോ നൽകി ആദരിച്ചു. അബ്ദുൽ റൗഫ് കൊണ്ടോട്ടിക്ക് കൂട്ടായ്മയിലെ മുതിർന്ന അംഗം സൈതലവി മെമെന്റോ സമ്മാനിച്ചു. യാത്രയയപ്പ് ചടങ്ങിലും ജനറൽ ബോഡി യോഗത്തിലും നിരവധി പട്ടാമ്പി നിവാസികള്‍ പങ്കെടുത്തു. പ്രവർത്തക സമിതി അംഗങ്ങളായ അൻവർ, നിഷാദ്, ഫാസിൽ, ഫൈസൽ ബാബു സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.