പി.സി. സൈഫുദ്ദീന് യാത്രയയപ്പ്
text_fieldsദോഹ: ഖത്തറിലെ സേവനകാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മീഡിയവൺ ഖത്തർ ബ്യൂറോ ഇൻചാർജ് പി.സി. സൈഫുദ്ദീന് മീഡിയവൺ- ഗൾഫ് മാധ്യമം മാനേജിങ് കമ്മിറ്റി യാത്രയയപ്പു നൽകി. ചെയർമാൻ റഹിം ഓമശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ നാസർ ആലുവ, കമ്മിറ്റി അംഗങ്ങളായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് ഷാഫി, ഗൾഫ് മാധ്യമം മാർക്കറ്റിങ് -അഡ്മിൻ മാനേജർ ആർ.വി. റഫീഖ്, ബ്യൂറോ ഇൻ ചാർജ് കെ. ഹുബൈബ്, സക്കീര്‍ ഹുസൈന്, മീഡിയ വൺ റിപ്പോർട്ടർ ഫൈസൽ ഹംസ എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റിയുടെ ഉപഹാരം റഹീം ഓമശ്ശേരി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.