സമാധാനശ്രമം: ഖത്തറിന് അഫ്ഗാൻ സർക്കാറിൻെറ പ്രശംസ
text_fieldsദോഹ: അഫ്ഗാൻ സമാധാന പ്രക്രിയയിൽ ഖത്തറിെൻറ പങ്ക് പ്രശംസനീയമാണെന്നും ഖത്തറിെൻറ മധ്യസ്ഥതയിൽ അഫ്ഗാന് നേട്ടമുണ്ടായെന്നും ഇടക്കാല വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മാർ.അഫ്ഗാൻ പ്രസിഡൻറ് ഡോ. മുഹമ്മദ് അശ്റഫ് ഗനിയുടെ ഖത്തർ സന്ദർശനത്തിൽ പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ദോഹ മാധ്യസ്ഥ്യം വഹിക്കുന്ന അഫ്ഗാൻ സമാധാന ചർച്ച, ഖത്തറും അഫ്ഗാനിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തലുമാണ് അവയെന്നും മുഹമ്മദ് ഹനീഫ് അത്മാർ വ്യക്തമാക്കി.
ഖത്തർ ഭരണകൂടവുമായുള്ള അഫ്ഗാൻ പ്രസിഡൻറിെൻറയും സംഘത്തിെൻറയും കൂടിക്കാഴ്ചയും ചർച്ചകളും വിജയകരമായിരുന്നു. അഫ്ഗാൻ സമാധാന ചർച്ചകളിൽ ഖത്തറിെൻറ പങ്ക് വലുതാണ്. ഈ മേഖലയിൽ സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഫ്ഗാൻ സമാധാന പ്രക്രിയയിൽ അമേരിക്കയുടെയും ഖത്തറിെൻറ പങ്കിനെ അവഗണിക്കാൻ കഴിയില്ല. ഇരുരാഷ്ട്രങ്ങളുടെയും ശ്രമങ്ങൾ ശ്ലാഘനീയമാണ്. രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരുന്നതിൽ ഈ രാജ്യങ്ങളുമായി പ്രവർത്തിക്കുന്നത് പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നതായും ആക്ടിങ് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഖത്തറും അഫ്ഗാനിസ്ഥാനും തമ്മിൽ ഉന്നതതല ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിന് യോജിപ്പിലെത്തിയിട്ടുണ്ട്. അഫ്ഗാൻ സമാധാന പ്രക്രിയയിലെ തടസ്സങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.