അഫ്ഗാനിലെ സമാധാന ശ്രമങ്ങൾ തുടരും –ഖത്തർ
text_fieldsദോഹ: അഫ്ഗാനിലെ സമാധാന ചർച്ചകളും വിവിധ കക്ഷികളുമായുള്ള ചർച്ചകളും തുടരുമെന്ന് ഖത്തർ. തുർക്കിയിൽ നടക്കുന്ന പ്രഥമ അനാറ്റോലിയ നയതന്ത്ര കൂടിക്കാഴ്ചയിൽ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം അറിയിച്ചത്. ഫോറത്തിെൻറ ഭാഗമായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹുമായി നടത്തിയ 'നൂതന മധ്യസ്ഥം' എന്ന വിഷയത്തിലെ പാനൽ ചർച്ചയിലായിരുന്നു അഫ്ഗാൻ സമാധാന ചർച്ചകളുടെ പ്രാധാന്യം ഖത്തർ ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ തങ്ങളുടെ ഇടപെടൽ എത്രയും വേഗം ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
അഫ്ഗാൻ സമാധാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെയും തുർക്കിയുടെയും നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ഇസ്താംബൂൾ കോൺഫറൻസ് ഈ ശ്രമങ്ങൾക്ക് കരുത്തു പകരും.സംഘർഷങ്ങൾ അവസാനിപ്പിക്കുക, രാഷ്ട്രീയ നയതന്ത്ര പക്രിയയിലെ വിശ്വാസം വീണ്ടെടുക്കുന്നതും സംഭാഷണങ്ങളുടെ വിജയത്തിന് കാരണമാവും. സ്ത്രീകളും യുവാക്കളും ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പുകളുടെ സാന്നിധ്യവും അനിവാര്യമാണ്.
അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയും താലിബാനും തമ്മിൽ ധാരണയിെലത്തുകയാണ് ആദ്യ നടപടിയെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾക്ക് ഇടമൊരുക്കാനും ലക്ഷ്യം കൈവരിക്കാനും പ്രഥമ അനാറ്റോലിയ ഫോറം ഉപകാരപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
'പ്രതിസന്ധിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. അതിർത്തികളിലെയും മറ്റും സംഘർഷങ്ങളെക്കുറിച്ചാണ് നമ്മൾ എപ്പോഴും ചർച്ച നടത്തുന്നത്. എന്നാൽ, ഇപ്പോൾ സൈബർ ഇടങ്ങളിലേതുൾപ്പെടെയുള്ള ഏറ്റുമുട്ടൽ രൂക്ഷമാവുന്നു. മധ്യസ്ഥ ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതാണ് ഇത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടും രാജ്യങ്ങൾ തമ്മിൽ സംഘർഷമാവുന്നു.
ഈ സാഹചര്യത്തിൽ അടിസ്ഥാന മധ്യസ്ഥശ്രമങ്ങളിലേക്ക് തിരിച്ചുപോയി, പരസ്പര ആശയവിനിമയ പാത കണ്ടെത്തണം' –അദ്ദേഹം പറഞ്ഞു. മധ്യസ്ഥയുടെ അടിസ്ഥാനം പരസ്പര വിശ്വാസവും കക്ഷികൾ തമ്മിലെ ചർച്ചകൾക്ക് പ്രേരണ നൽകലുമാണ്.
മുൻവിധിയോ ഏതെങ്കിലും കക്ഷിയോട് അമിത താൽപര്യമോ പാടില്ല –ഖത്തർ ഉപപ്രധാനമന്ത്രി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യമായ ഡാർഫറിൽ ഖത്തറിെൻറ നേതൃത്വത്തിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പ്രദേശത്തിെൻറ സാമൂഹിക സാമ്പത്തിക ആരോഗ്യ വികസനത്തിൽ കൂടി പങ്കുവഹിച്ചുകൊണ്ടാണ് ഖത്തർ ഇവിടെ സമാധാന ശ്രമങ്ങൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.