പേള്‍ ഖത്തറില്‍ 1.2 ബില്യണ്‍ റിയാലിെൻറ പദ്ധതികൾ വരുന്നു
text_fieldsദോഹ: പേള്‍ ഖത്തറില്‍ അന്താരാഷ്ട്ര സ്കൂൾ അടക്കമുള്ള പുതിയ പ്ര ധാന പദ്ധതികള്‍ വരുന്നു. ഇതുസംബന്ധിച്ച മൂന്ന് കരാറിൽ യുനൈറ്റഡ് ഡെവലപ്മെൻറ് കമ്പനി (യു.ഡി.സി) ഒപ്പുെവച്ചു. പേള്‍ ഖത്തറിെൻറയും ജീവാന് ദ്വീപിെൻറയും മാസ്റ്റര്‍ ഡെവലപ്പറാണ് യു.ഡി.സി. പദ്ധതികളിലെ ആകെ നിക്ഷേപ മൂല്യം ഏകദേശം 1.2 ബില്യണ്‍ റിയാലാണെന്ന് യു.ഡി.സി പ്രസിഡൻറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഇബ്രാഹിം ജാസിം അല്ഉസ്മാന് പറഞ്ഞു.
പേൾ ഖത്തറില്‍ യുനൈറ്റഡ് സ്കൂള്‍ ഇൻറര്‍നാഷനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി പ്രമുഖ ബ്രിട്ടീഷ് വിദ്യാഭ്യാസ ഗ്രൂപ്പായ ഓര്‍ബിറ്റല്‍ എജുക്കേഷനുമാ യി ഒപ്പുെവച്ചതാണ് ഒരു കരാര്‍. ഹംഗറി, സ്ലൊവീനിയ, സ്പെയിന്, റഷ്യ, ചൈന, ഇക്വഡോര്‍ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ രാജ്യാന്തര സ്കൂളുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്ന ആഗോള ശൃംഖലയാണ് ഓര്‍ബിറ്റല്‍ എജുക്കേഷന്‍. പേള്‍ ഖത്തറിലെ ഓയിസ്റ്റര്‍ ബില്‍ഡിങ്ങില്‍ നടന്ന കരാര്‍ ഒപ്പുെവക്കല് ചടങ്ങില്‍ ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശർമ പങ്കെടുത്തു.
യുെനെറ്റഡ് സ്കൂള്‍ ഇൻറര്‍നാഷനലിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അല്ദര്വിഷ് എന്‍ജിനീയറിങ് കമ്പനിയുമായി ഒപ്പുെവച്ചതാണ് രണ്ടാമത്തെ കരാര്‍. േഫ്ലാറസ്റ്റ ഗാര്‍ഡന്‍സില്‍ രൂപകല്പന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രമാകോ ട്രേഡിങ് ആൻഡ് കോണ്‍ട്രാക്റ്റിങ് കമ്പനിയുമായാണ് മൂന്നാമത്തെ
കരാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.