അനുമതിയില്ലാതെ വാഹനം രൂപമാറ്റം വരുത്തിയാൽ പിഴ
text_fieldsദോഹ: അനുമതിയില്ലാതെ വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ കനത്തപിഴ ചുമത്തുമെന്ന് ഖത്തർ ട്രാഫിക് ജനറൽ ഡയറക്ടറേറ്റിന്‍റെ മുന്നറിയിപ്പ്. നമ്പർ പ്ലേറ്റുകളുടെ വലുപ്പവും രൂപവും മാറ്റുക, വാഹനത്തിന്‍റെ നിറം മാറ്റുക, അനുമതി ഇല്ലാതെ വാഹനങ്ങൾ പരസ്പരം കൈമാറുകയോ സാമ്പത്തിക വായ്പക്കായ് ഈടു നൽകുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുകയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ മുഹമ്മദ് അബ്ദുല്ല അൽ കുവാരി വിശദമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രത്യേക വെബിനാറിലായിരുന്നു മുഹമ്മദ് അൽ കുവാരി നിയമവശങ്ങൾ വ്യക്തമാക്കിയത്. മദ്യപിച്ച് വാഹനമോടിക്കുക, അപകടങ്ങൾ ഉണ്ടായാൽ വാഹനവുമായി കടന്നുകളയാൻ ശ്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പിഴയ്ക്ക്പുറമെ ജയിൽ ശിക്ഷയും ലഭിക്കും.
റോഡിന് സമീപത്തായി, വാഹനങ്ങൾക്ക് അപകടം ഉണ്ടാക്കുന്ന തരത്തിൽ അനധികൃത നിർമാണങ്ങൾ നടത്തിയാൽ ഒരുമാസം തടവ് ശിക്ഷയും, ഒപ്പം 10,000 മുതൽ 15,000 റിയാൽ വരെ പിഴയും ലഭിക്കും. ഒരേ കുറ്റകൃത്യം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അനധികൃത നിര്‍മാണത്തിലൂടെയോ റോഡുകള്‍ വെട്ടിപ്പൊളിച്ചോ ഗതാഗതം തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.